Saturday, May 4, 2024
HomeCinemaമിസ്സ് കേരളയായി സിനിമയിലെത്തിയ സുവര്‍ണ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ഇടയാക്കിയത്.

മിസ്സ് കേരളയായി സിനിമയിലെത്തിയ സുവര്‍ണ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ഇടയാക്കിയത്.

ഒരു കാലത്ത് മലയാളി പ്രക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമായിരുന്നു സുവര്‍ണ മാത്യു. നിരവധി വ്യത്യസ്ത കഥാപാത്രങ്ങളുമായി എത്തിയ താരത്തെ പ്രേഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കൂടാതെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാന്‍ സുവര്‍ണക്ക് കഴിഞ്ഞു. എന്നാല്‍ താരം മുന്നറിപ്പൊന്നും ഇല്ലാതെ ആയിരുന്നു സിനിമയില്‍ നിന്നും വിട്ട് നിന്നത്. വിവാഹ ശേഷം ആണ് താരം സിനിമ ഉപേക്ഷിച്ചത്. കോട്ടയം ജില്ലയിലെ പാലായില്‍ ആണ് താരം ജനിച്ചത്. ഒട്ടനവധി സൗന്ദര്യ മത്സരങ്ങളില്‍ താരം പങ്കെടുത്തിരുന്നു. പിന്നീട് 1992ല്‍ മിസ് കേരളയായി താരം തുരഞ്ഞെടുക്കപ്പെട്ടു.

ഇതില്‍ പിന്നെയാണ് സിനിമയിലേക്ക് താരം എത്തുന്നത്. താരം ആദ്യമായി അഭിനയിക്കുന്നത് മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ്. പിന്നീട് മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിലൂടെ സുവര്‍ണ ശ്രദ്ധിക്കപ്പെട്ടു. ഇതില്‍ പിന്നെ താരത്തെ തേടിയെത്തിയത് ഒട്ടനവധി ചിത്രങ്ങള്‍ ആയിരുന്നു. താരം അവസാനമായി അഭിനയിച്ചത് ചട്ടക്കാരി എന്ന സിനിയിലാണ്. സിനിമക്ക് പുറമെ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2003ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം ജാര്‍ജ് എന്ന വ്യക്തിയാണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കുടുംബത്തോടൊപ്പം ഫിയയിലാണ് താരത്തിന്റെ താമസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular