Saturday, April 20, 2024
HomeKeralaകെ.എ.എസ്സിന് ശമ്പളപരിഷ്കരണകമ്മീഷൻ ശുപാർശ ചെയ്ത ശമ്പളം 63,700, സർക്കാർ നിശ്ചയിച്ചത് 81,800

കെ.എ.എസ്സിന് ശമ്പളപരിഷ്കരണകമ്മീഷൻ ശുപാർശ ചെയ്ത ശമ്പളം 63,700, സർക്കാർ നിശ്ചയിച്ചത് 81,800

തിരുവനന്തപുരം: കെ.എ.എസ്സിന് (KAS Salary Scale) സർക്കാർ ശമ്പളം നിശ്ചയിച്ചത് ശമ്പള പരിഷ്ക്കരണ കമ്മീഷൻ ശുപാർശ മറികടന്ന്. സർക്കാർ ഇപ്പോൾ നിശ്ചയിച്ച 81,800-ന് പകരം കമ്മീഷൻ നിർദ്ദേശിച്ച ശമ്പളം 63,700 ആയിരുന്നു. ഐ.എ.എസ്സുകാരെക്കാൾ (IAS Association) കെ.എ.എസ്സിന് ശമ്പളം കൂടുമെന്ന് ഐ.എ.എസ് അസോസിയേഷൻ ഉന്നയിച്ച പരാതിയിലെ പ്രശ്നവും ശമ്പള കമ്മീഷൻ ചൂണ്ടിക്കാണിച്ചിട്ടും സർക്കാ‍ർ പരിഗണിച്ചില്ല. കെ.എ.എസ് ശമ്പളം മന്ത്രിസഭാ തീരുമാനിച്ചെങ്കിലും ഇതുവരെ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

കെ.എ.എസ്സിന് സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം 81,800 രൂപയാണ്. ഐ.എ.എസ് എൻട്രി കേ‍ഡർ സ്കെയിലായ 56,100 നെക്കാൾ കൂടുതലായതാണ് ഐ-എഎസ് ഐപിഎസ്- ഐഎഫ് എസ് അസോസിയേഷൻ്റെ പ്രതിഷേധത്തിൻറെ കാരണം. മുഖ്യമന്ത്രിക്ക് മൂന്ന് സംഘടനകളും കത്ത് കൊടുത്തിരിക്കെ ശമ്പള സ്കെയിലിലെ പ്രശ്നം ശമ്പള പരിഷ്ക്കരണ കമ്മീഷൻ തന്നെ ചൂണ്ടിക്കാട്ടിയതാണെന്ന വിവരം പുറത്ത് വന്നു. കെ.എ.എസ്. സ്കെയിൽ് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെക്കാൾ കൂടാൻ സാധ്യതയുണ്ടെന്ന സൂചിപ്പിച്ച കമ്മീഷൻ കെ.എ.എസിന് നിശ്ചയിച്ച അടിസ്ഥാവന ശമ്പളം 63700 ആയിരുന്നു.

പക്ഷേ കെഎഎസിനായുള്ള പി.എസ് സി വിജ്ഞാപനത്തിൽ ജൂനിയൽ ടൈം സ്കെയിലിലെ ഏറ്റവും ഉയർന്ന ശമ്പളമായിരിക്കും എന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നാണ് സർക്കാർ വിശദീകരണം. ശമ്പളപരിഷ്ക്കരണത്തിന് ശേഷം അത് 80,000ത്തിന് മുകളിലാണെന്നും പറയുന്നു. കെ.എ.എസ് ഉദ്യോഗസ്ഥരെ ജില്ലയിലേക്ക് നിയമിക്കുമ്പോൾ കലക്ടറെക്കാൾ കൂടുതൽ ശമ്പളം കിട്ടുമെന്നാണ് ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉന്നയിക്കുന്ന മറ്റൊരു കാര്യം.

വിഷയത്തിൽ ഉദ്യോഗസ്ഥർ കൂട്ടത്തോടെ പരാതിയുമായെത്തിയതിനെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അതേ സമയം കെ.എ.എസ് ശമ്പളത്തിലെ തുടർതീരുമാനം ഇതുവരെ സർക്കാർ കൈക്കൊണ്ടിട്ടില്ല. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ശമ്പളത്തിൽ തീരുമാനമെടുത്തിട്ടും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular