Friday, May 3, 2024
HomeKeralaവാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ പേര് വിവരം പുറത്ത് വിടില്ല; തീരുമാനത്തിൽ മലക്കംമറിഞ്ഞ് ശിവൻകുട്ടി

വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ പേര് വിവരം പുറത്ത് വിടില്ല; തീരുമാനത്തിൽ മലക്കംമറിഞ്ഞ് ശിവൻകുട്ടി

തിരുവനന്തപുരം : വാക്‌സിൻ സ്വീകരിക്കാത്ത അദ്ധ്യാപകരുടെ പേര് വിവരങ്ങൾ പുറത്തുവിടുമെന്ന തീരുമാനത്തിൽ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. അദ്ധ്യാപകരുടെ പേര് വിവരം പുറത്ത് വിടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകൾ പുറത്ത് വിടാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്നാൽ ഇതുവരെ വാക്‌സിനെടുത്ത അദ്ധ്യാപകരുടെ കണക്കെടുപ്പ് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല.

സംസ്ഥാനത്തെ നിരവധി അദ്ധ്യാപകർ വാക്‌സിൻ സ്വീകരിക്കാത്ത സാഹചര്യത്തിൽ ഇന്ന് തന്നെ കണക്കുകൾ പുറത്തുവിടുമെന്നാണ് ശിവൻകുട്ടി ആദ്യം പറഞ്ഞത്. ഇന്ന് ഉച്ചയ്‌ക്ക് മുൻപ് കണക്കുകൾ പുറത്തുവിടുമെന്നായിരുന്നു മന്ത്രിയുടെ അറിയിപ്പ്. എന്നാൽ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല എന്ന് പിന്നീടാണ് മനസിലായത്. ഇതോടെ കണക്കുകൾ നാളെ പുറത്തുവിടാമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാവിലെ മാദ്ധ്യമങ്ങളെ കാണുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ തലത്തിലുള്ള കണക്കുകൾ മാത്രമാകും പുറത്തുവിടുക.

ഒമിക്രോൺ രാജ്യത്ത് ഭീതി പടർത്തിയ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം. അതേസമയം ആരോഗ്യപ്രശ്നമുളളവരെ വാക്സിൻ എടുക്കുന്നതിൽ നിന്നും ഒഴിവാക്കി ഉത്തരവിടണമെന്നാണ് എയ്ഡഡ് ഹയർസെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്റെ ആവശ്യം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular