Tuesday, May 7, 2024
HomeIndiaമമതയുടെ ചെവിക്കു പിടിച്ചു ശിവസേന കോണ്‍ഗ്രസ് ഇല്ലാതെ വേണ്ട

മമതയുടെ ചെവിക്കു പിടിച്ചു ശിവസേന കോണ്‍ഗ്രസ് ഇല്ലാതെ വേണ്ട

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനാര്‍ജിയുടെ  പ്രതിപക്ഷ സഖ്യനീക്കങ്ങള്‍ക്കെതിരെ ശിവസേന . മുഖപത്രമായ സാമ്‌നയിലാണ് തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുടെ നീക്കങ്ങളെ ശിവസേന വിമര്‍ശിച്ചത്. യുപിഎയ്ക്ക് ബദലായി ഒരു സഖ്യമുണ്ടാക്കിയാല്‍ അത് ബിജെപിയ്ക്കാണ് ഗുണമാവുകയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രാദേശിക കക്ഷികളെ ഒപ്പം നിര്‍ത്തി പ്രതിപക്ഷസഖ്യനീക്കത്തിനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി.

ഇതിന്റെ ഭാഗമായി മുംബൈയിലെത്തി ശിവസേനയുടേയും എന്‍സിപിയുടേയും നേതാക്കളെയും കണ്ടു. എന്നാല്‍ മമതയുടെ നീക്കത്തിന് പിന്തുണയില്ലെന്നാണ് മുഖപ്രസംഗം സൂചന നല്‍കുന്നത്. മമതയുടെ നീക്കങ്ങള്‍ ബിജെപിക്കാണ് ഗുണമാവുകയെന്ന് ഓര്‍മപ്പെടുത്തുകയാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികൂടിയായ ശിവസേന.

കോണ്‍ഗ്രസ് ഒരു 100 സീറ്റിലെങ്കിലും ജയിച്ചില്ലെങ്കില്‍ രാജ്യത്ത് ഒരിക്കലും ഭരണമാറ്റമുണ്ടാവില്ല. യുപിഎയ്ക്ക് ബദല്‍ ആലോചിക്കുന്നത് ബിജെപിക്കാണ് ഗുണമാവുക. ബംഗാളില്‍ മമത കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും ബിജെപിയെയും തോല്‍പിച്ചു. പക്ഷെ ദേശീയ തലത്തിലെ സമീപനം മാറണം. യുപിഎയെ നയിക്കാന്‍ ആര്‍ക്കാണ് അവകാശമെന്ന് ഭാവികാലം തീരുമാനിക്കട്ടെയെന്നും സേന മുഖപ്രസംഗത്തില്‍ പറയുന്നു. നേരത്തെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രിന്റെ മറ്റൊരു സഖ്യകക്ഷിയായ എന്‍സിപിയും കരുതലോടെയാണ് മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. ചുരുക്കത്തില്‍ നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള കൂട്ടായ്മ ലക്ഷ്യമിട്ട് മമത നടത്തിയ മുംബൈ സന്ദര്‍ശനം പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ലെന്നാണ്  സൂചന.

പശ്ചിമബംഗാളിലെ വന്‍ വിജയത്തിന്റെ ചുവട് പിടിച്ച് പ്രതിപക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിന് ബദലാകാനാണ് മമത ശ്രമിക്കുന്നത്. ഇതിനുള്ള തന്ത്രങ്ങളാണ് മമത മെനയുന്നത്. കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുന്നതാണ് മമത ബാനര്‍ജിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെയും വിമര്‍ശനം. മമതയുടെ നീക്കങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കണ്ട കോണ്‍ഗ്രസ്, യുപിഎ ഇല്ലാതായെന്ന മമതയുടെ പരാമര്‍ശത്തോടെയാണ് തിരിച്ചടിച്ച് തുടങ്ങിയിട്ടുണ്ട്.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular