Thursday, April 25, 2024
HomeKeralaകെപിസിസി ലിസ്റ്റായി, പൊട്ടിത്തെറി ഉറപ്പ്

കെപിസിസി ലിസ്റ്റായി, പൊട്ടിത്തെറി ഉറപ്പ്

അവസാനം ഡിസിസി ലിസ്റ്റായി. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചു കഴിഞ്ഞു. ഗ്രൂപ്പ് നേതാക്കളും ഡല്‍ഹിയിലുണ്ട്. ഇവര്‍ കൊടുത്ത ലിസ്റ്റാണോ പ്രഖ്യാപിക്കുന്നതെന്നറിയണമല്ലോ? ഏതായാലും പൊട്ടിത്തെറി ഉറപ്പാണ്. സുധാകരന്‍ കെപിസിസി പ്രസിഡന്റായതോടെ കാര്യങ്ങള്‍ ഗ്രൂപ്പ് പറയുന്ന രീതിയില്‍ പോകാറില്ല. എന്നാല്‍ ഡിസിസി അധ്യക്ഷന്‍മാരുടെ ലിസ്റ്റില്‍ ഗ്രൂപ്പുകള്‍ കളിച്ചുവെന്ന ആരോപണം ശ്ക്തമായിട്ടുണ്ട്. ഏതായാലും ഹൈക്കമാന്‍ഡിനു കൊടുക്കുന്ന ലിസ്റ്റില്‍ ഒരു പൊട്ടിത്തെറിയാണ് പ്രതീക്ഷിക്കുന്നത്. 14 ഡിസിസി കളിലും ഗ്രൂപ്പ് നോക്കാതെ പ്രവര്‍ത്തനമികവ് കണക്കിലെടുത്ത് മാത്രമായിരിക്കും അദ്ധ്യക്ഷന്മാരെ തീരുമാനിക്കുക എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ഈ മാസം അവസാനം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇന്നലെ കെ സുധാകരന്റെ ദില്ലിയിലെ വസതിയില്‍ വി ഡി സതീശനും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷും പി ടി തോമസും ടി സിദ്ദിഖും യോഗം ചേര്‍ന്നിരുന്നു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വറുമായും എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരുമായും നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണുന്നത്. ഗ്രൂപ്പ് വീതം വെപ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിക്കുകയാണ്. ഇതോടെ അന്തിമതീരുമാനത്തിലെത്താന്‍ കഴിയാതായതോടെയാണ് ഒന്നിലധികം പേരുമായി ഹൈക്കമാന്‍ഡിനെ കാണാന്‍ കെപിസിസി അധ്യക്ഷന്‍ തീരുമാനിച്ചത്.
സജീവഗ്രൂപ്പ് പ്രവര്‍ത്തകരെ തന്നെയാണ് ഡിസിസി പ്രസിഡന്റുമാരായി നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് സ്ഥാനാര്‍ത്ഥികള്‍ പരാതിപ്പെട്ടവരും സാധ്യതാപട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. എംപിമാരോ എംഎല്‍എമാരോ ഡിസിസി പ്രസിഡന്റുമാരാകേണ്ടതില്ലെന്നത് മാത്രമാണ് എകകണ്ഠമായ തീരുമാനം.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular