നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 12 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം സംബന്ധിച്ച് നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ആക്രമണത്തിനെത്തിയ വിഘടനവാദികളെന്ന് സംശയിച്ചായിരുന്നു സൈന്യം ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

മോന്‍ ജില്ലയിലെ തിരു ഗ്രാമത്തിലായിരുന്നു ദാരൂണ സംഭവം ഉണ്ടായത്. ഖനിയിലെ ജോലി കഴിഞ്ഞ് വീടുകളിലേയ്ക്ക് ട്രക്കില്‍ മടങ്ങുകയായിരുന്ന ആളുകള്‍ക്ക് നേരെയായിരുന്നു സൈന്യം വെടിയുതിര്‍തത്തത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ വന്‍ പ്രതിഷേധലുമായി തെരുവിലിറങ്ങിയിട്ടുണ്ട്.
ആളുകള്‍ സംയമനം പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നാഗാലാന്‍ഡിലെ സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.