Friday, April 26, 2024
HomeKeralaജോസഫിലെ അടി മാറുന്നില്ല - ഫ്രാന്‍സീസ് v/s മോന്‍സ്

ജോസഫിലെ അടി മാറുന്നില്ല – ഫ്രാന്‍സീസ് v/s മോന്‍സ്

സണ്ണി ലൂക്കോസ്

കേരള കോണ്‍ഗ്രസ് ജോസഫില്‍ അടി നിലയ്ക്കുന്നില്ല. നേതാക്കളുടെ അതിപ്രസരമായിരിക്കുന്ന പാര്‍ട്ടിയില്‍ എന്ത് സ്ഥാനം നല്‍കുമെന്ന ചര്‍ച്ച സജീവമാണ്. കെ. ഫ്രാന്‍സീസ് ജോര്‍ജ് പിണങ്ങി നില്ക്കുകയാണ്. സ്ഥാനമില്ലെന്നാണ് കാരണം. മോന്‍സ് ജോസഫ് എംഎല്‍എയ്ക്കു സ്ഥാനമാനങ്ങള്‍ നല്‍കുന്ന ജോസഫ് ഫ്രാന്‍സീസ് ജോര്‍ജിനെ ചെറുതായി കാണുന്നുവെന്നാണ് പരാതി. ശരിക്കുംപാര്‍ട്ടിക്കുള്ളില്‍ രണ്ടു ഗ്രൂപ്പുകള്‍ സജീവമാണ്. ഇതിനിടയില്‍പെട്ടു ജോസഫ് വിഷമിക്കുകയാണ്.

കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍ പ്രായമായവരും നേതാക്കളും ജോസഫിന്റെ കൂടെ കൂടി. ഇവര്‍ക്കെല്ലാം സ്ഥാനമാനങ്ങള്‍ നല്കുക വലിയ ഉത്തരവാദിത്വമാണ്. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നം. ജോസഫിന്റെകൂടെ എന്നും കൂടെ നിന്ന ചരിത്രമാണ് മോന്‍സിനുള്ളത്. എന്നാല്‍ കെ. ഫ്രാന്‍സീസ് ജോര്‍ജ് എല്‍ഡിഎഫിലേക്കുചെക്കേറി പരാജയപ്പെട്ടു തിരിച്ചു വന്നതാണ്. കൂടുതല്‍ കാലം എംഎല്‍എയായിരുന്ന ചരിത്രവും ഇപ്പോഴും എംഎല്‍എയായിരിരിക്കുന്നതും മോന്‍സാണ്. മോന്‍സ് സീനിയര്‍ തന്നെയാണ്. കെ. ഫ്രാന്‍സീസ് ജോര്‍ജ് എംപിയായിരുന്നു. എന്നാല്‍ ജോസഫിനെ വിട്ടു പാര്‍ട്ടിയുണ്ടാക്കി. ഇപ്പോള്‍ എംഎഎല്‍എയുമല്ല.

മോന്‍സിനെയും ഫ്രാന്‍സീസ് ജോര്‍ജിനെ തമ്മില്‍ അകറ്റി നിര്‍ത്തി കാര്യം കാണുന്നതു ജോയി ഏബ്രാഹമാണെന്നാണ് ഒരു വിഭാഗംനേതാക്കളുടെ ആരോപണം. ഇതും ശരിയാണെന്നു ജോയിയെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം. ഏതായാലും ജോസഫിനു പാര്‍ട്ടിക്കുള്ളില്‍ നിന്നും വിഷമകരമായ അവസ്ഥയാണുള്ളത്. കോവിഡായതു കൊണ്ട അത്ര സജീവവുമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular