Thursday, April 25, 2024
HomeKeralaകോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്; കെ.സി. വേണുഗോപാല്‍ ഹൈജാക്ക് ചെയ്തു കേരളത്തില്‍...

കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്; കെ.സി. വേണുഗോപാല്‍ ഹൈജാക്ക് ചെയ്തു കേരളത്തില്‍ ഗ്രൂപ്പ് മരിക്കുന്നില്ല

കോണ്‍ഗ്രസില്‍ അടുത്ത ദിവസം തന്നെ പൊട്ടിത്തെറി ഉറപ്പായി. പുതിയ ഡിസിസി പ്രസിഡന്റുമാരെ  പ്രഖ്യാപിക്കുമ്പോള്‍ അടിയുറപ്പായി. പലരും രാജി വയ്ക്കും. ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പൊട്ടിത്തെറിക്കും. അഖിലേന്ത്യാ  ജനറല്‍ സെക്രട്ടറി  കെ.സി.വേണുഗോപാല്‍ സ്വന്തം ഗ്രൂപ്പ്  സ്ഥാപിച്ചു കഴിഞ്ഞു. പാലക്കാട് പോലുള്ള മേഖലയില്‍ വി.ടി.ബല്‍റാമിന്റെ പേര് പോലും ചിത്രത്തിലില്ല.  ഡിസിസി പ്രസിഡന്റാകുമെന്നു പറഞ്ഞിരുന്ന  ഗോപിനാഥ്   ഔട്ടാകുമെന്നാണ് അറിയുന്നത്.  ഇടുക്കിയില്‍ സി.പി മാത്യുവിനു സാധ്യതയേറി. അതേ  സമയം ആലപ്പുഴ,  തിരുവനന്തപുരം കാസര്‍കോട് മേഖലകളില്ലെല്ലാം കെ.സി വേണുഗോപാലിന്റെ ആളുകള്‍ വരും.

കെ. സുധാകരന്‍ കണ്ണൂരില്‍ മാത്രമേ  പേര് നിര്‍ദേശിച്ചിട്ടുള്ളൂ. എ,  ഐ ഗ്രൂപ്പുകള്‍ക്കു വല്യപ്രാധാന്യം കിട്ടുന്നില്ലെന്ന ധ്വനിയും വന്നിരിക്കുന്നു. കെ.സിയുടെ കളിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പു മുഴുവന്‍ സുധാകരനോടാണ്. സുധാകരനാണ് കളിക്കുന്നതെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ കെ സി യാണ് കളിക്കുന്നത്.  മുല്ലപ്പള്ളി,  ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ശക്തമായ ഭാഷയില്‍ സുധാകരനോടു സംസാരിച്ചതായിട്ടാണ് അറിയുന്നത്. പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടു പോകാന്‍ ഗ്രൂപ്പുകള്‍ സമ്മതിക്കാത്ത അവസ്ഥയുണ്ട്. കെ.സി വേണുഗോപാല്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.

തിരുവനന്തപുരം-മണക്കാട് സുരേഷ്, കൊല്ലം: ആര്‍ ചന്ദ്രശേഖര്‍, രാജേന്ദ്രപ്രസാദ്, ആലപ്പുഴ: ബാബുപ്രസാദ്, എം.ജെ ജോബ്,എറണാകുളം; മുഹമ്മദ് ഷിയാസ്, ഐകെ രാജു,കോട്ടയം: നാട്ടകം സുരേഷ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പില്‍,ഇടുക്കി: സിപി മാത്യു,തൃശൂര്‍: അനില്‍ അക്കര,, ജോസ് വെള്ളൂര്‍,പാലക്കാട്: എ തങ്കപ്പന്‍, എവി ഗോപിനാഥ്,മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത്, വി എസ് ജോയ്, കോഴിക്കോട്: കെ പ്രവീണ്‍ കുമാര്‍,വയനാട്:കെകെ അബ്രഹാം,കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്,കാസര്‍കോട്: ഖാദര്‍ മങ്ങാട, നീലകണ്ഠന്‍.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular