Saturday, April 20, 2024
HomeKeralaകുറ്റ്യാടിക്കുപിന്നാലെ സിപിഎം പണി തുടങ്ങി - സിപിഎമ്മില്‍ വെട്ടിനിരത്തല്‍

കുറ്റ്യാടിക്കുപിന്നാലെ സിപിഎം പണി തുടങ്ങി – സിപിഎമ്മില്‍ വെട്ടിനിരത്തല്‍

മുഹമ്മദ് ഫൈസല്‍

ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ വെട്ടിനിരത്തലുമായി സിപിഎം. എല്ലാജില്ലകളിലും പണി കൊടുക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. വിവിധ അന്വേഷണ കമ്മീഷനുകള്‍ ഔദ്യോഗികവിഭാഗത്തോടു ഒട്ടിനില്ക്കാത്തവരെ തെരഞ്ഞു പിടിച്ചു വെട്ടിനിരത്താനുള്ള നീക്കമാണ് നടത്തുന്നത്. ആലപ്പുഴയില്‍ സുധാകരനു പണി കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പായി കഴിഞ്ഞു. അതേ സമയം പിണറായി വിജയനോടു ഒട്ടിനില്‍ക്കാത്ത തോമസ് ഐസക്കിനെതിരേ പണി വരില്ലെന്ന വിശ്വാസത്തിലാണ്. എറണാകുളം ജില്ലയില്‍ എം സ്വരാജിന്റെ പരാജയം ശക്തമായ അന്വേഷണത്തിലേക്കു നീങ്ങുകയാണ്. ഔദ്യോഗിക പക്ഷത്തോടു ചേര്‍ന്നുനില്‍ക്കുന്ന സ്വരാജിനെ പരാജയപ്പെടുത്തിയവരെ കണ്ടെത്താനുള്ള നീക്കം വിജയം കണ്ടുകഴിഞ്ഞു. ഇതിന്റെ പേരില്‍ എറണാകുളത്തു കുറെപേര്‍ അടിച്ചമര്‍ത്തപ്പെടും.

കേരള കോണ്‍ഗ്രസ് മത്സരിച്ച പിറവത്തും പെരുമ്പാവൂരിലും അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കി കൊണ്ടിരിക്കുകയാണ്. ഇവിടെ സീനിയര്‍ നേതാക്കളാണ ്‌സംശയനിഴലിലുള്ളത്. ഇതേ അവസ്ഥയാണ് കോട്ടയത്തും പാലായിലും നടക്കുന്നത്. ജോസ് കെ മാണിയെതോല്‍പിച്ച നേതാക്കളെ കണ്ടെത്താനുള്ള നീക്കം നടന്നു വരികയാണ്. ഇതേ അവസ്ഥ സിപിഐയിലും നടക്കുന്നു. പീരുമേട് സിപിഐ സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ പരിശ്രമിച്ചവരെ മുന്നില്‍ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. പീരുമേട് വാഴൂര്‍സോമന്‍ ജയിച്ചിട്ടും കാനത്തിനു കലിപ്പ് അടങ്ങുന്നില്ല. വാഴൂര്‍ സോമനും മുന്‍ എംഎല്‍എ ബിജിമോളും തമ്മിലുള്ള ശീതസമരത്തില്‍ കാനവും ഇടപെട്ടിരിക്കുകയാണ്.
കുറ്റ്യാടി സംഭവത്തിനുശേഷം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വെട്ടിനിരത്തി പാര്‍ട്ടിയെ അച്ചടക്കം പഠിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular