Wednesday, April 24, 2024
HomeKeralaകൂറ്റന്‍ യന്ത്രവുമായി ടോള്‍ പ്ലാസയില്‍ കുടുങ്ങിയ ലോറി ഒടുവില്‍ 'തലയൂരി'!

കൂറ്റന്‍ യന്ത്രവുമായി ടോള്‍ പ്ലാസയില്‍ കുടുങ്ങിയ ലോറി ഒടുവില്‍ ‘തലയൂരി’!

മരട്‌: പടുകൂറ്റന്‍ യന്ത്രവുമായെത്തി കൊച്ചി-ആലപ്പുഴ ബൈപ്പാസിലെ കുമ്ബളം ടോള്‍ പ്ലാസയില്‍ കുടുങ്ങിയ ട്രെയിലര്‍ ലോറിക്ക്‌ ഒടുവില്‍ “മോചനം”.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍നിന്ന്‌ തിരുവനന്തപുരം ഐ.എസ്‌.ആര്‍.ഒയിലേക്കുള്ള യന്ത്രവുമായി വെള്ളിയാഴ്‌ചയെത്തിയ വാഹനം ടോള്‍ പ്ലാസ കടന്നത്‌ ഇന്നലെ രാവിലെ. പുലര്‍ച്ചെ രണ്ടിനു തുടങ്ങിയ പരിശ്രമം അവസാനിച്ചത്‌ രാവിലെ ഏഴോടെ.

വമ്ബന്‍ യന്ത്രഭാഗങ്ങള്‍ക്കു മുന്നില്‍ ഉയരം കുറഞ്ഞ ടോള്‍ കൗണ്ടര്‍ വില്ലനായതോടെയാണു ലോറി കുടുങ്ങിയത്‌. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു ലോറി ടോള്‍ കടത്താനുള്ള ശ്രമമാരംഭിച്ചത്‌. യന്ത്രഭാഗം കമഴ്‌ത്തിയനിലയില്‍ ഉയരക്കൂടുതലാണെന്നു മനസിലാക്കി മൂന്നു ക്രെയിനുകള്‍ ഉപയോഗിച്ച്‌ യന്ത്രം ചരിച്ചശേഷം വാഹനം ടോള്‍ കടത്താനായിരുന്നു ആദ്യശ്രമം.

എന്നാല്‍, ഉയരക്കൂടുതല്‍ വിലങ്ങുതടിയായി. യന്ത്രം ഇടിച്ച്‌ ടോള്‍ പ്ലാസയുടെ മുകളിലെ ദിശാസൂചക ബോര്‍ഡ്‌ തകര്‍ന്നതോടെ ലോറി പ്ലാസയില്‍ കുടുങ്ങി. പിന്നീട്‌ 14 ടയറുകളില്‍നിന്നും കാറ്റഴിച്ചുവിട്ട്‌ ഉയരം ക്രമീകരിച്ചാണ്‌ ലോറി ടോള്‍ പ്ലാസ കടത്തിയത്‌.

യന്ത്രം ഇറക്കി ലോറിയുടെ ടയറില്‍ വീണ്ടും കാറ്റ്‌ നിറച്ചശേഷം വീണ്ടും ക്രെയിന്‍ ഉപയോഗിച്ച്‌ കയറ്റിയശേഷം യാത്ര തുടര്‍ന്നു. പോലീസും ടോള്‍ പ്ലാസ അധികൃതരും പ്രദേശവാസികളും ഉള്‍പ്പെടെയുള്ളവര്‍ അഞ്ചുമണിക്കൂറോളം നീണ്ട ദൗത്യത്തില്‍ പങ്കാളികളായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular