Thursday, March 28, 2024
HomeIndiaഇന്ത്യയുടെ വീരനായകന്‍ ജനറല്‍ ബിപിന്‍ റാവത്തിന്​ ആദരാഞ്ജലി അര്‍പ്പിച്ച്‌​ പാക്കിസ്ഥാന്‍

ഇന്ത്യയുടെ വീരനായകന്‍ ജനറല്‍ ബിപിന്‍ റാവത്തിന്​ ആദരാഞ്ജലി അര്‍പ്പിച്ച്‌​ പാക്കിസ്ഥാന്‍

ഇസ്ലാമബാദ്: ഇന്ത്യയുടെ വീരനായകന്‍ ജനറല്‍ ബിപിന്‍ റാവത്തിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പാകിസ്ഥാന്‍.

പാക്​ സൈനിക മേധാവികളും നയതന്ത്ര ഉദ്യോഗസ്​ഥരും ആണ്​ ജനറല്‍ ബിപിന്‍ റാവത്ത് അടക്കം ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക്​ ആദരമര്‍പ്പിച്ചത്​. തമിഴ്​നാട്ടിലെ കുന്നൂരില്‍ സൈനിക ഹെലികോപ്​ടര്‍ തകര്‍ന്നാണ്​ ഇന്ത്യയുടെ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്​, ഭാര്യ മധുലിക റാവത്ത്​, മറ്റ്​ ഉന്നത സൈനിക ഉദ്യോഗസ്​ഥര്‍ അടങ്ങുന്ന 13 പേര്‍ കൊല്ലപ്പെട്ടത്​.

സൈനികരുടെ അപകട മരണത്തില്‍ അറബ് രാജ്യങ്ങളടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്​ അനുശോചനങ്ങള്‍ പ്രവഹിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്​ പാക്​ സൈന്യവും നയതന്ത്ര പ്രതിനിധികളും റാവത്തിനും മരണപ്പെട്ട മറ്റുള്ളവര്‍ക്കും ആദരാഞ്​ജലി അര്‍പ്പിച്ചത്​. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്‍റെയും ഭാര്യയുടെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടെയും മരണത്തില്‍ പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ, എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ധു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഒപ്പം പാക്​ നയതന്ത്ര പ്രതിനിധികളും അനുശോചനത്തില്‍ പങ്കു ചേര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular