Saturday, April 20, 2024
HomeKeralaകേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

തിരുവനന്തപുരം ; കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നാണ് ഇയാൾ സംസ്ഥാനത്തെത്തിയത്. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇയാളുടെ ഭാര്യയും മാതാവും കൊറോണ പോസിറ്റീവ് ആയി.

യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം ആറാം തീയ്യതിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. ആദ്യ പരിശോധനയിൽ കൊറോണ നെഗറ്റീവ് ആയെങ്കിലും എട്ടാം തീയ്യതി നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാളെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി.

വിമാനത്തിൽ ഉണ്ടായിരുന്ന 149 പേരെയും ഇക്കാര്യം അറിയിച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 38 ആയി വർദ്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular