Tuesday, April 23, 2024
HomeCinemaഅക്ഷയ് കുമാര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് സംശയിച്ചുവെന്ന് തുറന്ന് പറഞ്ഞ് ട്വിങ്കിള്‍

അക്ഷയ് കുമാര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് സംശയിച്ചുവെന്ന് തുറന്ന് പറഞ്ഞ് ട്വിങ്കിള്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് ട്വിങ്കിള്‍ ഖന്നയും അക്ഷയും കുമാറും. അദ്ദേഹത്തിന്റെ സിനിമകളെല്ലാം തന്നെ നൂറ് കോടിയ്ക്ക് മുകളില്‍ ബോക്‌സോഫീസില്‍ കളക്ഷന്‍ നേടുകയും ചെയ്യും.

അക്ഷയുടെ വിജയത്തിന് പിന്നില്‍ ഭാര്യയായ ട്വിങ്കില്‍ ഖന്നയ്ക്കും വലിയൊരു പങ്കുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കല്യാണത്തെ കുറിച്ച്‌ തുറന്ന് സംസാരിക്കുകയാണ് ട്വിങ്കിള്‍ ഖന്നയും അക്ഷയ് കുമാറും.

ട്വിങ്കിളിന്റെ വാക്കുകള്‍,

പതിനാല് സിനിമകള്‍ ഒരുമിച്ച്‌ പരാജയമായി മാറിയ കാലത്തായിരുന്നു ഞ്ങ്ങള്‍ കണ്ടുമുട്ടിയത്. വിവേക പൂര്‍ണമായി സിനിമകള്‍ തിരഞ്ഞെടുത്ത് ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിക്കില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അക്ഷയ് കുമാറിനെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് മേള എന്ന സിനിമ കഴിഞ്ഞിട്ട് പറയാമെന്നായിരുന്നു സൂചിപ്പിച്ചത്. ആ സിനിമ വലിയൊരു വിജയമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. പക്ഷേ അതൊരു വലിയ പരാജയമായി മാറി.സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ഒരു തിങ്കളാഴ്ച അക്ഷയിനെ വിളിച്ച്‌ നിങ്ങളെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് അറിയിച്ചു. എന്നാല്‍ അക്ഷയ് ഒരു സ്വവര്‍ഗാനുരാഗി ആണോ എന്ന ആശങ്ക അമ്മ പ്രകടിപ്പിച്ചു. ഒപ്പം തന്റെ മകളെ അദ്ദേഹത്തെ കൊണ്ട് വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്നും അറിയിച്ചു. പക്ഷേ ഒരു വര്‍ഷം വേണമെങ്കില്‍ ഒരുമിച്ച്‌ ജീവിച്ച്‌ നോക്കാമെന്നും എന്നിട്ട് വിവാഹത്തെ കുറിച്ച്‌ ചിന്തിച്ചാല്‍ മതിയെന്നും പറഞ്ഞു. അത് സമ്മതിച്ച ഞങ്ങള്‍ ഒരു വര്‍ഷത്തോളം ഒരുമിച്ച്‌ ജീവിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular