Wednesday, April 24, 2024
HomeUSAഅമേരിക്കയില്‍ 25 സംസ്ഥാനങ്ങളിലും ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചു

അമേരിക്കയില്‍ 25 സംസ്ഥാനങ്ങളിലും ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചു

വാഷിങ്ടൻ ∙ ഒമിക്രോൺ സാന്നിധ്യം അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോ‍ഷ്‍ലി വലൻസ്ക്കി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് മരണസംഖ്യ 800,000 ത്തോട് അടുത്തെന്നും അധികൃതർ പറഞ്ഞു.

ഒമിക്രോൺ വകഭേദത്തിന്റെ ഭീതിയും, കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യവും പരിഗണിച്ച്  ബൂസ്റ്റർ ഡോസ് നിർബന്ധമായും സ്വീകരിക്കണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി വ്യക്തമാക്കി. കോവിഡ് വാക്സീന്റെ പ്രതിരോധശക്തി ആറു മാസത്തേക്കാണെന്നും, ബൂസ്റ്റർ ഡോസ് ആവശ്യമാണെന്നും, നാലാമത്തെ ഡോസിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നും ഫൗച്ചി പറഞ്ഞു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular