Wednesday, April 24, 2024
HomeGulfമഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് നാല് വിജയികള്‍

മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് നാല് വിജയികള്‍

യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 38-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ നാല് ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്നവരാണ് 250,000 ദിര്‍ഹം വീതം നേടിയത്. കൂടാതെ, 211 വിജയികള്‍ 1,000 ദിര്‍ഹം വീതം നേടി. 3,615 പേരാണ് 35 ദിര്‍ഹത്തിന്‍റെ സമ്മാനം സ്വന്തമാക്കിയത്. ആകെ 1,337,525 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 3, 5, 7, 20, 24, 48 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular