Saturday, April 20, 2024
HomeKeralaഉദ്ഘാടന ചടങ്ങിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്തകൾ അസംബന്ധമെന്ന് തോമസ് ഐസക്ക്

ഉദ്ഘാടന ചടങ്ങിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്തകൾ അസംബന്ധമെന്ന് തോമസ് ഐസക്ക്

 ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്തകൾ അസംബന്ധമെന്ന് തോമസ് ഐസക്ക്. ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത് ആശംസ അറിയിക്കും. തൻ്റെ പേരിൽ വിവാദമുണ്ടാക്കരുതെന്നും തോമസ് ഐസക് ഫെയ്സ് ബുക്കിൽ കുറിച്ചു.

ജനകീയാസൂത്രണത്തിന്റഎ രജത ജൂബിലി ആഘോഷത്തിന്റെ ക്ഷണക്കത്തിൽ തോമസ് ഐസക്കിന് സർക്കാർ നൽകിയ സ്ഥാനം മുപ്പതാമതാണെന്നും പ്രതിഷേധിച്ച് ഐസക് പിന്മാറിയെന്നും മാധഅയമ വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐസക്കിന്റെ പ്രതികരണം.

തോമസ് ഐസക്കിന്റെ ഫെയ്സ് ബുക്ക്  പോസ്റ്റ് പൂർണരൂപം ഇങ്ങനെ

ജനകീയാസൂത്രണത്തിൻ്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റിൽ അവിടെ  സംസാരിച്ച മുഴുവൻപേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതിൽ സംഘാടകരായ എൻ്റെയോ അനിയൻ്റെയോ പേരില്ല. ഞങ്ങൾ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിൻ്റെ പ്രോട്ടോക്കോളിൽ നടന്നു. ഇന്ന് 25-ാം വാർഷികവും അങ്ങനെ തന്നെ.

അതുകൊണ്ട് ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടന ചടങ്ങുമായി  ബന്ധപ്പെട്ട് എൻ്റെ പേരിൽ വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്ന് മാധ്യമ സുഹൃത്തുക്കൾ പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.

ചടങ്ങിൽ നിന്ന് ഞാൻ പിന്മാറിയെന്നൊക്കെയുള്ള വാർത്തകൾ അസംബന്ധമാണ്. ചടങ്ങിൽ ഞാൻ ഓൺലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകൾ അറിയിക്കുകയും ചെയ്യും. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളിൽ കൂടുങ്ങരുതെന്ന് പാർട്ടി സഖാക്കളോടും പാർട്ടി ബന്ധുക്കളോടും അഭ്യർത്ഥിക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular