Saturday, April 20, 2024
HomeIndiaകാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ പുറത്തുവിടുമെന്ന്​ കൗമാരക്കാരുടെ സംഘത്തിന്റെ ഭീഷണി; 32കാരൻ ജീവനൊടുക്കിയ നിലയിൽ

കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ പുറത്തുവിടുമെന്ന്​ കൗമാരക്കാരുടെ സംഘത്തിന്റെ ഭീഷണി; 32കാരൻ ജീവനൊടുക്കിയ നിലയിൽ

കൗമാരക്കാരായ നാലംഗ സംഘം ഇവരുടെ വീഡിയോ ഒളിച്ചിരുന്നു പകർത്തുകയും ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു,

ബെംഗളൂരു: കാമുകിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ കാണിച്ച്​ ​പ്രായപൂർത്തിയാകാത്ത നാലുപേ​ർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന്​ 32കാരൻ ആത്മഹത്യ ചെയ്​തു. ചാമുണ്ഡേശ്വരി ഇലക്​ട്രിസിറ്റി സപ്ലൈ ​കോർപറേഷനിലെ കരാർ തൊഴിലാളിയായ ജൂനിയർ അസിസ്റ്റന്റ്​ സുപ്രീതിനെയാണ്​ ​ഹോട്ടൽ മുറിയിൽ​ വിഷം കഴിച്ച്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. പ്രായപൂർത്തിയാകാത്ത നാലുപേർ ചേർന്ന്​ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ്​ താൻ ആത്മഹത്യ​ ചെയ്യുന്നതെന്ന സുപ്രീതിന്റെ കുറിപ്പ്​ പൊലീസ്​ കണ്ടെടുത്തു. നാലുപേരെയും പൊലീസ്​ അറസ്റ്റ്​​ ചെയ്യുകയും ചെയ്​തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular