Thursday, March 28, 2024
HomeKeralaമതസംഘടനകളുടെ എതിര്‍പ്പ് തള്ളി ; ഇനി പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21

മതസംഘടനകളുടെ എതിര്‍പ്പ് തള്ളി ; ഇനി പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21

രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി നിശ്ചയിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ബില്ലവതരിപ്പിച്ച് പാസാക്കും. ഇതോടെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിവാഹ പ്രായം രാജ്യത്ത് ഒന്നാകും.
നേരത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ഉം ആണ്‍കുട്ടികളുടേത് 21 ഉം ആയിരുന്നു. ബില്‍ നിയമമായി മാറുന്നതോടെ 21 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹം നടത്തിയാല്‍ അത് കുറ്റകരമാകും. പെണ്‍കുട്ടികളുടെ വിവാഹ പ്രായം പുനപരിശോധിക്കുമെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
വിവാഹ പ്രായം 21 ലേയ്ക്ക് ഉയര്‍ത്താന്‍ നീക്കം ആരംഭിച്ചതോടെ ചില മതസംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇവര്‍ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ വിവാഹ പ്രായം 21 ആക്കി നിശ്ചയിച്ചത്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍ പുതിയ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ നിലവിലെ ശൈശവവിവാഹ നിരോധനനിയമ(2006)ത്തിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന.
കേന്ദ്രസര്‍ക്കാര്‍ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular