Thursday, March 28, 2024
HomeUSAന്യൂയോർക്ക് പോലീസിനെ നയിക്കാൻ ആഫ്രിക്കൻ അമേരിക്കൻ വനിതാ കമ്മീഷണർ

ന്യൂയോർക്ക് പോലീസിനെ നയിക്കാൻ ആഫ്രിക്കൻ അമേരിക്കൻ വനിതാ കമ്മീഷണർ

ന്യു യോർക്ക് സിറ്റി പോലീസ് കമ്മീഷണറായി കീചന്റ് സ്യുവൽ എന്ന ആഫ്രിക്കൻ അമേരിക്കൻ വനിതയെ  നിയുക്ത മേയർ എറിക് ആഡംസ് നിയമിക്കും.

രാജ്യത്തെ ഏറ്റവും വലിയ പോലീസ് സേനയുടെ കമാൻഡറായി വരുന്ന  ഈ 49 -കാരി  ഇപ്പോൾ  നാസോ കൗണ്ടി പോലീസിൽ  ചീഫ് ഓഫ് ഡിറ്റക്ടീവ്‌സ് ആണ്.

പോലീസ് കമ്മീഷണറായി ഒരു കറുത്ത  വനിതയെ നിയമിക്കുന്നത്  ചരിത്രപരമാണ്. നഗരത്തിലെ ആദ്യ വനിതാ പോലീസ് കമ്മീഷണറുമായിരിക്കും സ്യുവൽ. ഡിപ്പാർട്ട്‌മെന്റിന്റെ 176 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വനിതാ കമ്മീഷണറെ  നിയമിക്കുമെന്ന്  ആഡംസ് മാസങ്ങൾക്ക് മുൻപേ  സൂചന നൽകിയിരുന്നു.

രാജ്യത്തുടനീളമുള്ള പ്രധാന പോലീസ് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുമുള്ള  അപേക്ഷകരിൽ  നിന്നാണ്   സ്യുവലിനെ തിരഞ്ഞെടുത്തത്.

കുറ്റകൃത്യങ്ങളുടെ കുതിച്ചുചാട്ടം തടയാനും  പോലീസ് ക്രൂരത മൂലവുമുണ്ടാകുന്ന സാമൂഹ്യ  അസ്വസ്ഥതയ്ക്കെതിരെ പ്രവർത്തിക്കുമെന്നുള്ള  വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായുമാണ് സ്യുവലിനെ ഈ ഉത്തരവാദിത്വം ഏൽപ്പിക്കുന്നതെന്ന് ആഡംസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ന്യൂയോർക്കുകാർക്ക് ആവശ്യമായ സംരക്ഷണവും  അർഹമായ നീതിയും നൽകാൻ അനുഭവപരിചയവും വൈകാരിക ബുദ്ധിയുമുള്ള  പരിചയസമ്പന്നയായ പോരാളിയാണ് നിയുക്ത കമ്മീഷണറെന്നും ആഡംസ് അഭിപ്രായപ്പെട്ടു.

ഏകദേശം 35,000 പോലീസ് ഓഫീസർമാർ   എൻവൈപിഡിയിൽ പ്രവർത്തിക്കുന്നു.

ക്വീൻസ് സ്വദേശിയായ സ്യുവലിന് , നാസോ  പോലീസ് ഡിപ്പാർട്ട്‌മെന്റിൽ  23 വർഷത്തെ പ്രവർത്തനപരിചയമുണ്ട്.

ജനുവരിയിൽ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ കമാൻഡറായി ചുമതലയേൽക്കും. സിറ്റിയിൽ പാൻഡെമിക്കിന് മുമ്പുള്ളതിനേക്കാൾ കൊലപാതകത്തിന്റെയും വെടിവെയ്പ്പിന്റെയും നിരക്ക് കൂടുതലാണെങ്കിലും, നിയമവാഴ്ച   ശക്തിപ്പെടുത്തുമെന്ന് അവർ ഉറപ്പ് നൽകി.

ആഡംസ് നഗരത്തിലെ രണ്ടാമത്തെ ബ്ലാക്ക്  മേയറും സ്യുവൽ മൂന്നാമത്തെ ബ്ലാക്ക് പോലീസ് കമ്മീഷണറും ആയിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular