Thursday, March 28, 2024
HomeObituaryഡോ. മേരി തോമസ് അന്തരിച്ചു

ഡോ. മേരി തോമസ് അന്തരിച്ചു

ന്യൂയോർക്ക് ∙ ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന കങ്ങഴ ഇടവെട്ടാൽ പുത്തൻമഠം തോമസ് ജോണിന്റെ (ബാജി) ഭാര്യ ഡോ. മേരി തോമസ് (ബിനി)  (53) അന്തരിച്ചു. മക്കൾ: ജസ്റ്റിൻ , റൂബിൻ, ആഷർ.

ഔരംഗബാദിൽ താമസിക്കുന്ന തലവടി കണിയാംപറമ്പിൽ പരേതനായ കെ വി ജോൺ -കുഞ്ഞമ്മ  ദമ്പതികളുടെ മകളാണു പരേത. സഹോദരങ്ങൾ: സാം ജോൺ (New York), അലക്‌സ് ജോൺ (Houston).

പരേത ന്യൂയോർക്ക് ശാലേം മാർത്തോമാ ഇടവക സെക്രട്ടറി, സൺഡേസ്കൂൾ അധ്യാപക, ഗായകസംഘാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പൊതുദർശനം ചൊവ്വാഴ്‌ച  ഡിസംബർ 21നു വൈകിട്ട് 5:00 മുതൽ 9:00 വരെ മോളോണി ഫ്യൂണറൽ ഹോമിൽ (840 Wheeler Road (Rte. 111) Hauppauge, New York 11788) വച്ചും സംസ്‌കാര ശുശ്രുഷകൾ ബുധനാഴ്ച  ഡിസംബർ 22നു രാവിലെ 09 മണിക്ക് ശാലേം മാർത്തോമാ പള്ളിയിലും (45 N. Service Road, Dix Hills, NY 11746) തുടർന്ന് സംസ്കാരം പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ ‌ നടക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular