Wednesday, April 24, 2024
HomeGulfഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ പുരസ്‌കാരം സമ്മാനിച്ചു

ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ പുരസ്‌കാരം സമ്മാനിച്ചു

റിയാദ്: പ്രമുഖ ഇന്ത്യന്‍ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ പുരസ്‌കാരം സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയ്യിദ് സമ്മാനിച്ചു. റിയാദ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച നടന്ന പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ ചടങ്ങിലാണ് പ്രവാസി ഇന്ത്യക്കാരന് ലഭിക്കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് ഏറ്റുവാങ്ങിയത്. ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ നടക്കേണ്ടിയിരുന്ന പുരസ്‌കാരദാനം കോവിഡ് പ്രതിരോധ പശ്ചാത്തലത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സൗദി ഇന്ത്യന്‍ പൗരപ്രമുഖരും മാധ്യമപ്രവര്‍ത്തകരും സൗദിയില്‍ നിന്നും മുന്‍പ് പ്രവാസി ഭാരതീയ സമ്മാന്‍ നേടിയിട്ടുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. പ്രവാസി വ്യവസായ രംഗത്ത് നേടിയ മികവും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നല്‍കിയിട്ടുള്ള സംഭാവനകളും കണക്കിലെടുത്താണ് ഡോ. സിദ്ദീഖ് അഹമ്മദിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ചടങ്ങില്‍ അംബാസഡര്‍ ഡോ. ഔസാഫ് സയ്യിദ് പറഞ്ഞു. സമൂഹന·ക്കുകതകുന്ന രീതിയില്‍ വ്യവസായരംഗത്ത് ഓരോ ചുവടുവയ്പ്പും നടത്തുന്ന ഡോ. സിദ്ദീഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇറാം ഗ്രൂപ്പിന്റെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നേടിയിട്ടുള്ള ഈ – ടോയ്‌ലെറ്റ് പദ്ധതി ഇതിനൊരു മികച്ച ഉദാഹരണമാണ്. സൗദി അറേബ്യയില്‍ അനേകം കന്പനികളില്‍ നേരിട്ട് നിക്ഷേപം നടത്തിയിട്ടുള്ള ഇറാം ഗ്രൂപ്പ് സൗദിവത്ക്കരണം മികച്ച രീതിയിലാണ് നടപ്പാക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു.
മുന്‍ വര്‍ഷങ്ങളില്‍ പ്രവാസി ഭാരതീയ പുരസ്‌കാരം നേടിയ ശിഹാബ് കൊട്ടുകാട്, സീനത്ത് ജാഫ്രി, ഡോ. കരിമുദ്ദീന്‍ എന്നിവരും സിറാജ് വഹാബും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി റീതു യാദവ് പരിപാടി നിയന്ത്രിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular