Friday, March 29, 2024
HomeKeralaറെയില്‍ നടക്കില്ല യുഡിഎഫ് രണ്ടും കല്പിച്ച് സമരപോര്‍മുഖം തുറന്നു

റെയില്‍ നടക്കില്ല യുഡിഎഫ് രണ്ടും കല്പിച്ച് സമരപോര്‍മുഖം തുറന്നു

ഒന്നര  ലക്ഷം കോടി രൂപ ചെലവു വരുന്ന കെറെയില്‍ പദ്ധതിക്കെതിരേ സമരപോര്‍മുഖം തുറന്നു യുഡിഎഫ്. ജനങ്ങള്‍  നടത്തുന്ന സമരത്തിനു യുഡിഎഫിന്റെ പിന്തുണ ലഭിച്ചിരിക്കുകയാണ്.  പാലവും റോഡും  പണിയാന്‍ പണമില്ലാതെ സര്‍ക്കാര്‍ നട്ടം തിരിയുകയാണ്.  സ,ര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രം ശമ്പളം ലഭിക്കുന്ന അവസ്ഥ. ഇതു പോലും കടം എടുത്താണ്  സര്‍ക്കാര്‍ നടത്തുന്നത്. ഇതിനിടയിലാണ് കേരളത്തെ വെട്ടിമുറിച്ചൊരു കെ റെയില്‍ പദ്ധതി. തിരുവനന്തപുരത്തു നിന്നും  നാലുമണിക്കൂര്‍ കൊണ്ടു കാസര്‍കോട് എത്തും എന്നതു മാത്രമാണ് ഇതിന്റെനേട്ടം. എങ്കില്‍ നിലവിലുള്ള  റോഡുകളൊന്നും നന്നാക്കിയാല്‍ മതി.  കെഎസ്ആര്‍ടിസി ബസുകളെല്ലാം കട്ടപ്പുറത്താണ്.  പഴയ വണ്ടികളൊന്നും നന്നാക്കുന്നില്ല. എല്ലാ തുരുമ്പെടുത്തിട്ടിരിക്കുന്നു.  പണത്തിനു പണം വേണം. എന്നാല്‍ ജനത്തെ പിഴിയാനാണ് തീരുമാനം. വലിയൊരു കൊള്ളയാണ് ഇതിനു ലക്ഷ്യം.

യുഡിഎഫിന്റെ സമരത്തിനു  തിരുവനന്തപുരത്തു  കെ സുധാകരനും കോട്ടയത്തു ഉമ്മന്‍ചാണ്ടിയും  കൊച്ചിയില്‍ വിഡി സതീശനും നേതൃത്വം നല്കി.  സംസ്ഥാനത്തെ വിവിധ  മേഖലകളില്‍ സമരം ശക്തമായിരുന്നു.ഇനിയും പദ്ധതിയുമായി മുന്നോട്ടു പോയാല്‍ തടയുമെന്നാണ് യുഡിഎഫ് നിലപാട്. നാട്ടുകാരുടെ  പിന്തുണ ലഭിക്കുന്നതു കൊണ്ട് സംഭവം കലക്കും.

കെ റെയിലില്‍ അനുകൂല നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരുമെന്ന് സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അെദ്ദേഹം. കോണ്‍ഗ്രസിനകത്ത് വ്യത്യസ്ത കാഴ്ചപാടുകള്‍ ഉള്ള ആളുകളുണ്ട്. അത് സ്വാഭാവികമാണ്. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള ആളുകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. പക്ഷേ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും പാര്‍ട്ടിക്ക് അകത്തുള്ള ആളുകള്‍. ശശി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അദ്ദേഹം വരുമെന്നാണ് പ്രതീക്ഷ- സുധാകരന്‍ പറഞ്ഞു.വ്യത്യസ്ത കാഴ്ചപാടുകള്‍ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല. പക്ഷേ ആത്യന്തികമായി പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും സാധിക്കണമെന്നാണ് തരൂരിനോട് പറയാനുള്ളതെന്നും സുധാകരന്‍ വ്യക്തമാക്കി.കെ റെയില്‍ വിഷയത്തില്‍ ആഴത്തില്‍ പഠിച്ചാണ് നിലപാട് എടുത്തത്. ആ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് പിഴവില്ല എന്നതാണ് പാര്‍ട്ടിയും മുന്നണിയും വിശ്വസിക്കുന്നത്. അതിനെ മറികടക്കാനുള്ള വാദം ശശി .

സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍.ഒരു വശത്ത് പദ്ധതിയെ എതിര്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് കോണ്‍ഗ്രസ് നേതാവ് ശശിതരൂരെന്നും മുരളീധരന്‍ പറഞ്ഞു.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular