Thursday, March 28, 2024
HomeIndiaജോണ്‍ ബ്രിട്ടാസിന്റെ അതിഗംഭീര പ്രസംഗത്തിന്റെ ഒരു വരിപോലും പരാമർശിക്കാത്ത ദേശീയ മാധ്യമങ്ങൾ എന്നെ നിരാശനാക്കി: ഉപരാഷ്ട്രപതി

ജോണ്‍ ബ്രിട്ടാസിന്റെ അതിഗംഭീര പ്രസംഗത്തിന്റെ ഒരു വരിപോലും പരാമർശിക്കാത്ത ദേശീയ മാധ്യമങ്ങൾ എന്നെ നിരാശനാക്കി: ഉപരാഷ്ട്രപതി

രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു.
ചർച്ചയിൽ പങ്കെടുത്ത് അതിഗംഭീരമായ പ്രസംഗമാണ് ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയതെന്നും പക്ഷേ ദേശീയ മാധ്യമങ്ങളിൽ ആ പ്രസംഗം വാർത്തയായില്ലെന്നത് നിരാശാജനകമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

വികെ മാധവൻകുട്ടി പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ വെങ്കയ്യ നായിഡു അഭിനന്ദിച്ചത്.

ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ നടത്തിയ പ്രസംഗം ഞാൻ കേൾക്കുകയുണ്ടായി.അത്യുഗ്രം.ഞാൻ ആ പ്രസംഗം നന്നായി ആസ്വദിച്ചു.എന്നാൽ തൊട്ടടുത്ത ദിവസം ഞാൻ നിരാശനായി.കാരണം അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു വരിപോലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല.മലയാള മാധ്യമങ്ങളുടെ കാര്യമറിയില്ല. അത്രയും പ്രധാനപ്പെട്ട വിഷയം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല എന്നത് എന്നെ നിരാശനാക്കി.ഇതല്ല ജേർണലിസംജഡ്ജിമാർക്ക് അധിക പെൻഷൻ നൽകുന്ന ബില്ലിൽ പങ്കെടുത്തുള്ള ചർച്ചയിലായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി പങ്കെടുത്തത്.രാജ്യത്ത്‌ ജഡ്‌ജിമാരുടെ നിയമനത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ജഡ്‌ജിമാർതന്നെ ജഡ്‌ജിമാരെ നിയമിക്കുന്ന സംവിധാനം ലോകത്ത്‌ ഇന്ത്യയിൽ മാത്രം. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ രൂപീകരിക്കണമെന്ന ദീർഘകാല ആവശ്യത്തില്‍ നിയമമന്ത്രാലയത്തിന്‌ ഉറച്ച നിലപാടില്ല. ഹൈക്കോടതി, സുപ്രീംകോടതി ജഡ്‌ജിമാരായി വിരമിച്ചവരുടെ പെൻഷനും കുടുംബ പെൻഷനും ഉയർത്താനുള്ള ബില്ലിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ചപോലെ ജഡ്‌ജിമാരിലും കുടുംബവാഴ്‌ചയുണ്ട്.സുപ്രീംകോടതിയിൽ ഇതുവരെ വന്ന 47 ചീഫ്‌ ജസ്‌റ്റിസുമാരിൽ 17 പേരും ബ്രാഹ്മണര്‍. സുപ്രീംകോടതിയിൽ 30–-40 ശതമാനംവരെ ബ്രാഹ്മണ പ്രാതിനിധ്യം എല്ലാക്കാലത്തുമുണ്ടെന്നും ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി.

സസ്പെന്‍ഡ് ചെയ്ത എംപിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ജോൺ ബ്രിട്ടാസ് എം പി സംസാരിക്കാന്‍ തുടങ്ങിയത്. ശങ്കർദയാൽ ശർമ്മയെപ്പോലുള്ള മഹാരഥന്മാർക്ക് സഭയിൽ പൊട്ടിക്കരയേണ്ടി വന്നിട്ടും അന്നൊന്നും ആരെയും സസ്പെൻഡ് ചെയ്തിരുന്നില്ലല്ലോ എന്ന ചോദ്യവും ഉണ്ടായിരുന്നു.
സഭയിൽ നടക്കുന്ന രാഷ്ട്രീയവും, ജനോപകാരപ്രദവുമായ വാർത്തകൾ പോലും മുൻനിര മാധ്യമങ്ങൾ നൽകാത്തതിലെ നിരാശ കൂടി പങ്കുവെച്ചണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രസംഗം വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular