Thursday, April 25, 2024
HomeKeralaവിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹതയെന്ന് കോടിയേരി ബാലകൃഷ്ണന്‍

വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹതയെന്ന് കോടിയേരി ബാലകൃഷ്ണന്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേരത്തെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം കെ റെയില്‍ പദ്ധതിയില്‍ നിന്നും ഇനി പിന്നോട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതു വികാരമാണെന്നും മറ്റ് കോണ്‍ഗ്രസ് നേതാക്കളെ പോലെ നിഷേധാത്മക സമീപനം തരൂരിന് ഇല്ലെന്നും കോടിയേരി പറഞ്ഞു.കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതി ആണിത്.
എന്നാല്‍ എല്‍ഡിഎഫ് പദ്ധതി നടപ്പാക്കുന്നതില്‍ ആണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും മുന്നണിയില്‍ പ്രശ്നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഇടത് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനെ കണ്ടിരുന്നു. ഇതില്‍ നിന്നും സിപിഐയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം വിട്ടു നിന്നത് മുന്നണിക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങളുണ്ടെന്നതിന് തെളിവായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നണി ഒറ്റക്കെട്ടാണെന്ന കോടിയേരിയുടെ പ്രതികരണം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular