Friday, March 29, 2024
HomeCinemaദുല്‍ഖര്‍ തെലുങ്കിലേക്കും; പട്ടാളവേഷത്തില്‍ ദുല്‍ഖര്‍

ദുല്‍ഖര്‍ തെലുങ്കിലേക്കും; പട്ടാളവേഷത്തില്‍ ദുല്‍ഖര്‍

തെലുങ്കിലും തമിഴിലും ഹിന്ദിയിലും ഏറെ  ആരാധകരുള്ള  നടനാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്കില്‍  പുതിയ പടം വരികയാണ്.  ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെ ആദ്യമായി പട്ടാളക്കാരന്റെ കുപ്പായം അണിയുകയാണ് താരം. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. താരത്തിന് പിറന്നാള്‍ സമ്മാനമായി ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിലെ ദുല്‍ഖറിന്റെ അണിയറ ദൃശ്യങ്ങളും ലൊക്കേഷന്‍ രംഗങ്ങളുമാണ് വിഡിയോയിലുള്ളത്. പട്ടാള യൂണിഫോമിലാണ് ദുല്‍ഖറെ കാണുന്നത്. കശ്!മീരാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular