Saturday, April 27, 2024
HomeKeralaസോളാര്‍ പൊള്ളിക്കും, ഉമ്മന്‍ചാണ്ടിക്ക് കുരുക്ക്

സോളാര്‍ പൊള്ളിക്കും, ഉമ്മന്‍ചാണ്ടിക്ക് കുരുക്ക്

സോളാര്‍കേസ് വീണ്ടും പൊള്ളും. സരിത എസ് നായര്‍ നല്‍കിയ  പരാതിയില്‍ സിബിഐയ്ക്കു കേസ് വിടുകയും  സിബിഐ  കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു കഴിഞ്ഞു. സോളാര്‍ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി സിബിഐയുടെ എഫ്‌ഐആര്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതികൂടിയായ സ്ത്രീ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.ഉമ്മന്‍ചാണ്ടിക്ക് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയുമായ കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എംപി, ഹൈബി ഈഡന്‍ എംപി, എപി അനില്‍ കുമാര്‍, മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ഇപ്പോള്‍ ബിജെപി നേതാവുമായ എപി അബ്ദുള്ളക്കുട്ടി എന്നീ ആറുപേര്‍ക്കെതിരെയാണ് സിബിഐ എഫ്‌ഐര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റ് പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ പരാതിക്കാരിയുടെ ആവശ്യപ്രകാരം സിബിഐക്ക് കൈമാറുകയായിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ സ്ത്രീ പീഡനം, സാമത്തിക തട്ടിപ്പ് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പീഡന പരാതി നാല് വര്‍ഷത്തോളം കേരള പൊലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ആര്‍ക്കെതിരേയും മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് സോളാര്‍ കേസിലെ പ്രതി കൂടിയായ പരാതിക്കാരി സിബിഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. കേസ് സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരി സിബിഐയുടെ ദില്ലി ആസ്ഥാനത്തേക്ക് കൈമാറുകയും ചെയ്തു.കേസില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്‌ഐആര്‍ നല്‍കിയത്. അതേസമയം കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരി ആരോപിക്കുന്നത് പോലെ ക്ലിഫ് ഹൗസില്‍ പോയതിന് ഒരു തെളിവും കണ്ടെത്താന്‍ കഴില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

മാത്യു  ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular