Thursday, April 25, 2024
HomeKeralaപാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രി മന്ത്രിക്ക് അമേരിക്ക ചെലവ് സര്‍ക്കാര്‍ വഹിക്കും

പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രി മന്ത്രിക്ക് അമേരിക്ക ചെലവ് സര്‍ക്കാര്‍ വഹിക്കും

ഇതാണ് കേരളം. പാവപ്പെട്ടവര്‍ക്കു പോലും സര്‍ക്കാര്‍ ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കാത്ത കാലം.  ചികിത്സയ്ക്കായിസ്വ കാര്യ ആശുപത്രിയില്‍ പോയാല്‍ പോലും കൊന്നു തിന്നുന്ന ഡോക്ടര്‍മാരും മാനേജ്‌മെന്റും.  സര്‍ക്കാര്‍ ആശുപത്രിയെ കുറിച്ചു വാതോരാതെ സംസാരിക്കുന്ന സര്‍ക്കാരും മന്ത്രിമാരും  ചികിത്സ തേടുന്നത് അമേരിക്കയില്‍. എന്നിട്ടും 24 മണിക്കൂറും  മുതലാളിത്വ രാജ്യത്തെ കുറ്റം പറയും. ഏതായാലും മന്ത്രിമാര്‍ക്ക്  മൂക്കില്‍പനി വന്നാല്‍ പോലും  ചികിത്സ അമേരിക്കയിലാണ്.   സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി എടുക്കുന്ന നികുതി പണം മതിയല്ലോ ഇവരെ ചികിത്സിക്കാന്‍. അമേരിക്കയില്‍ തന്നെ കൊണ്ടുപോകണം. ജനാധിപത്യത്തില്‍ ഇവരുടെ  ജീവന്‍ പ്രധാനപ്പെട്ടതാണ്. പ്രളയക്കെടുതിയിലും കാട്ടുമൃഗങ്ങളുടെ  ആക്രമണത്തിലും  മഴയിലും നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ ഉള്‍പ്പെടയുള്ളവര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഒരു സങ്കടം സര്‍ക്കാരിനു  കാണാനില്ല. ഇവര്‍ക്ക് നഷ്ടപരിഹാരമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പില്ലാത്തതതു കൊണ്ടു  ഭക്ഷ്യകിറ്റും കൊടുക്കുന്നില്ല.  പെട്രോളിനും ഡീസലിനും നൂറുരൂപ കുറഞ്ഞിട്ടും ഒരു പൈസ കുറക്കാത്ത  വര്‍ഗമാണ്  കേരളം ഭരിക്കുന്നത്.

ഇതാ പുതിയ വാര്‍ത്ത വന്നിരിക്കുന്നു. കായികമന്ത്രി വി.അബ്ദുറഹിമാന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോകുന്നു. യാത്രയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി 15വരെയാണ് യാത്രാനുമതി. ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്‌പേഷ്യന്റ് സെന്ററിലാണ് ചികില്‍സ. ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
താനൂര്‍ എംഎല്‍എയാണ് വി.അബ്ദുറഹിമാന്‍. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെ  985 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്. കെപിസിസി അംഗവും തിരൂര്‍ നഗരസഭ ഉപാധ്യക്ഷനുമായിരുന്നു. കോണ്‍ഗ്രസുമായി പിണങ്ങി 2014ല്‍ പൊന്നാനി ലോക്‌സസഭാ മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ചു. 2016ല്‍ സിപിഎം സ്വതന്ത്രനായി ആദ്യമായി നിയമസഭയിലെത്തി.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular