Tuesday, April 16, 2024
HomeKeralaകോണ്‍ഗ്രസ് പുനഃസംഘടന വ്യാപക പരാതി; ഗ്രൂപ്പുകള്‍ പിണങ്ങും

കോണ്‍ഗ്രസ് പുനഃസംഘടന വ്യാപക പരാതി; ഗ്രൂപ്പുകള്‍ പിണങ്ങും

കോണ്‍ഗ്രസ് പുന:സംഘടനയുമായി  ബന്ധപ്പെട്ടു  പടയൊരുക്കം അവസാനിക്കുന്നില്ല.   കെ.സി വേണുഗോപാലിന്റെ  സമര്‍ദത്തില്‍ പലരെയും  മാറ്റിയിട്ടുണ്ട്. ഏതായാലും  രണ്ടു  ദിവസത്തിനുള്ളില്‍   ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ്  പുറത്തിറങ്ങും.    ലിസ്റ്റില്‍ കയറി കൂടിയിരിക്കുന്നവര്‍ പലരും  ഗ്രൂപ്പ് നേതാക്കളുടെ  പിന്തുണയില്‍ കയറി കൂടിയവരാണ്. ഇവരെ കുറിച്ചുള്ള പരാതികള്‍ വ്യാപകമാണ്.  കോട്ടയത്തു നാട്ടകം സുരേഷിന്റെ പേരാണ് ഉയര്‍ന്നു നില്‍ക്കൂുന്നത്. അതു പോലെ  ഐ ഗ്രൂപ്പിന്റെ പിന്‍ബലത്തില്‍ കൊല്ലത്ത് ചന്ദ്രശേഖരന്റെ പേരും  കേള്‍ക്കുന്നു.  വ്യാപകമായി പരാതിയുള്ളവരെ  പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണ്. വി.ടി ബലറാം,  ശബരിനാഥ് തുടങ്ങിയവരെല്ലാം തഴഞ്ഞു  കൊണ്ടു  ലിസ്റ്റ് തയാറാക്കുന്നതില്‍  ഗ്രൂപ്പ്  നേതാക്കള്‍ വിജയിച്ചിട്ടുണ്ട്.

കേരളത്തില്‍ ഗ്രൂപ്പ് ഇല്ലാതാക്കാനുള്ള നീക്കം പൂര്‍ണമായും കേരളത്തില്‍ വിജയിക്കില്ലെന്നുറപ്പാണ്.  എ യും ഐയും  ഇല്ലാതാക്കിയാല്‍ വി ഗ്രൂപ്പ് വരുമെന്നു കെ.സി വേണുഗോപാല്‍ തെളിയിക്കുന്നു. ഇടുക്കിയില്‍ സി.പിമാത്യുവിനു സാധ്യത കല്പിക്കുമ്പോള്‍ കോട്ടയത്തു  നാട്ടകം സുരേഷിന്റെ പേരും  മുന്നില്‍ നില്‍ക്കുന്നു.

ഏകപക്ഷീയമായി ഡി.സി.സി. പ്രസിഡന്റുമാരുടെ പേരുകള്‍ സമര്‍പ്പിച്ചുവെന്നുമാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. ഡല്‍ഹിയില്‍ എംപി.മാരുമായുള്ള ചര്‍ച്ചയ്ക്കുചെന്ന സുധാകരനില്‍ സമ്മര്‍ദം ചെലുത്തി അന്തിമപട്ടിക തയ്യാറാക്കിച്ചുവെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിശ്വാസം. ഇതിന്റെ വിശദാംശങ്ങള്‍ നേരത്തെ മറുനാടന്‍ പുറത്തു വിട്ടിരുന്നു. അതിനിടെ സാധ്യതാ പട്ടികയില്‍ വയനാട്ടിലേക്ക് കെസി വേണു ഗോപാല്‍ നിര്‍ദ്ദേശച്ച നേതാവിനെതിരെ ആരോപണവും സജീവമാണ്.

വര്‍ക്കിങ് പ്രസിഡന്റുമാരെക്കൂടി ഒപ്പംകൂട്ടി ഡല്‍ഹിയില്‍െവച്ച് ചര്‍ച്ച നടത്തി പട്ടിക അന്തിമമാക്കിയത് ഗ്രൂപ്പുകളെ ഒഴിവാക്കാനാണ്. വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷനാക്കാന്‍ മറ്റ് പേരുകള്‍ പരിഗണിക്കുന്നുണ്ട്. മണക്കാട് സുരേഷ് എന്ന പേരിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. കൊല്ലത്ത് ചന്ദ്രശേഖരനേയും മാറ്റുമെന്നും സൂചനകളുണ്ട്. എന്നാല്‍ എന്തു വേണമെങ്കിലും ചെയ്യട്ടേ എന്ന നിലപാടിലാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular