Friday, April 19, 2024
HomeIndiaവിർച്വൽ വിചാരണക്കിടെ കിടക്കയിൽ കിടന്ന് പഞ്ചാബ് മുൻ പൊലീസ്മേധാവി, മര്യാദ പാലിക്കണമെന്ന് കോടതി

വിർച്വൽ വിചാരണക്കിടെ കിടക്കയിൽ കിടന്ന് പഞ്ചാബ് മുൻ പൊലീസ്മേധാവി, മര്യാദ പാലിക്കണമെന്ന് കോടതി

ചണ്ഡിഗഡ്:  കിടക്കയിൽ കിടന്ന് വിർച്വൽ വിചാരണയിൽ ഹാജരായ പഞ്ചാബ് മുൻ പൊലീസ് മേധാവിയെ (Punjab Ex – Police Chief) താക്കീത് ചെയ്ത് കോടതി. സുമേധ് സിംഗ് സൈനിയെയാണ് കോടതി താക്കീത് ചെയ്തത്. 1994 ൽ നടന്ന മൂന്ന് പേരുടെ കൊലപാതകവത്തിന്റെ (Triple Murder in 1994,Punjab) വിചാരണക്കിടെയാണ് സംഭവം. പെരുമാറ്റം ശ്രദ്ധിക്കാൻ കോടതി സൈനിയോട് ആവശ്യപ്പെട്ടു. കോടതിയുടെ അന്തസ്സ് സംരക്ഷിക്കണമെന്നും പ്രത്യേക സിബിഐ കോടതി ജഡ്ജി സഞ്ചീവ് അഗർവാൾ ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസ് വഴിയാണ് സുമേധ് വിചാരണ കേട്ടത്.

തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്നും പനിയായതിനാലാണ് കിടക്കുന്നതെന്നുമായിരുന്നു കോടതിയുടെ താക്കീതിന് മുൻ പൊലീസ് മേധാവിയുടെ വിശദീകരണം. എന്നാൽ ഇതു സംബന്ധിച്ച മെഡിക്കൽ രേഖകളൊന്നും സുമേധ് സമർപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒന്നാം പ്രതി സുമേദ് കുമാർ സെയ്‌നി വീഡിയോ കോൺഫറൻസ് വഴിയാണ് നടപടികളിൽ പങ്കെടുത്തത്. എന്നിരുന്നാലും, കട്ടിലിൽ കിടന്ന് വിസി നടപടിയിൽ പങ്കെടുത്തതായി ശ്രദ്ധയിൽപ്പെട്ടു. ചോദിച്ചപ്പോൾ, തനിക്ക് സുഖമില്ലെന്നും പനിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒന്നാം പ്രതി, അതനുസരിച്ച്, വിസി മുഖേനയുള്ള നടപടിക്രമങ്ങളിൽ/കോടതിയിൽ ഹാജരാകുമ്പോൾ ഭാവിയിൽ പെരുമാറ്റത്തിൽ ജാഗ്രത പാലിക്കണമെന്നും കോടതിയുടെ മര്യാദ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,” ജഡ്ജി തന്റെ ഉത്തരവിൽ പറഞ്ഞു.

മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് സുമേധ് സൈനി. ഇയാളെ കൂടാതെ മൂന്ന് പൊലീസുകാർ കൂടി കേസിൽ പ്രതികളാണ്. 1994 ൽ ലുധിയാനയിൽ വച്ചാണ് വിനോദ് കുമാർ, അശോക് കുമാർ, ഇവരുടെ ഡ്രൈവർ മുക്തിയാര്ർ സിംഗ് എന്നിവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular