Tuesday, April 23, 2024
HomeKeralaഹരിത വിറപ്പിക്കുന്നു എംഎസ്്എഫില്‍ പൊട്ടിത്തെറി

ഹരിത വിറപ്പിക്കുന്നു എംഎസ്്എഫില്‍ പൊട്ടിത്തെറി

എംഎസ്എഫില്‍  പൊട്ടിത്തെറി.  ഹരിത ഉയര്‍ത്തിയ   പ്രശ്‌നം ലീഗില്‍ പോലും പൊട്ടിത്തെറിയിലേക്കു മാറുകയാണ്.  ഹരിത  പുകയുന്ന  ഒരു പര്‍വതമാണ്. എംഎസ്എഫിലെ വനിത വിഭാഗമാണ് ഹരിത.  എംഎസ്എഫ് നേതാവിനെതിരേ ലൈംഗി ആരോപണം ഉന്നയിച്ച  ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചെങ്കിലും പ്രശ്‌നം കെട്ടടങ്ങില്ല.  മുസ്ലീംലീഗില്‍ ഒരു വിഭാഗം ഹരിതയ്ക്ക് പിന്‍തുണ നല്‍കി വരുന്നുണ്ട്. എം.കെ മുനീര്‍ പ്രശ്‌നപരിഹാരത്തിനു രംഗത്തിറങ്ങി കഴിഞ്ഞു. എന്നാല്‍  എംഎസ്എഫിലെ സംസ്ഥാന നേതാവിന്റെ ധാര്‍ഷ്ഠ്യം മാറുന്നതിനില്ലെന്നാണ് പൊതുവേ ആരോപണം.

 പാര്‍്ട്ടിയില്‍ നിന്നും നീതി ലഭിച്ചില്ലെന്നാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ് ലിയ പറയുന്നു. ഹരിത മുസ്ലീം ലീഗിന് തലവേദന എന്ന പരാമര്‍ശങ്ങള്‍ വേദന ഉണ്ടാക്കുന്നു എന്നും ഫാത്തിമ തഹ് ലിയ പറഞ്ഞു. കാണാ മറയത്ത് ഇരിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുടെ ശബ്ദമാണ് ‘ഹരിത’. എംഎസ്എഫിനെ പോലും പല ക്യാമ്പസുകളിലും നയിക്കുന്നത് ‘ഹരിത’യാണ്. ഇത് ഒരുപാട് മേഖലകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.

സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കാന്‍ സംഘടനയ്ക്ക് സാധിച്ചു.വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് ‘ഹരിത’യുടെ സംസ്ഥാന ഭാരവാഹികള്‍ ആണ്. പാര്‍ട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവര്‍ കാര്യങ്ങള്‍ പറഞ്ഞത്. അത്ര മാത്രം സംഘടനയെ വിശ്വസിക്കുന്ന ആളുകള്‍ ആണ്. പി കെ നവാസ്  ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ ഉള്ള പരാതി ലീഗിനും എംഎസ്എഫ് ദേശീയ കമ്മിറ്റിക്കും നല്‍കിയിരുന്നു. ദേശീയ കമ്മിറ്റി റിപ്പോര്‍ട്ട് ലീഗ് നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ഓരോ ലീഗ് നേതാക്കളെയും നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചു. പിഎംഎ സലാമിനെ പരാതി ഏല്‍പ്പിച്ചു എന്നാണ് കിട്ടിയ വിശദീകരണം.

മുഹമ്മദ് ഫൈസല്‍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular