Wednesday, May 1, 2024
HomeKeralaകോണ്‍ഗ്രസ് പൊട്ടിത്തെറിക്കും ഉമ്മന്‍ചാണ്ടിക്കെതിരേ പടയൊരുക്കം സേവ് കോണ്‍ഗ്രസ് രംഗത്ത്

കോണ്‍ഗ്രസ് പൊട്ടിത്തെറിക്കും ഉമ്മന്‍ചാണ്ടിക്കെതിരേ പടയൊരുക്കം സേവ് കോണ്‍ഗ്രസ് രംഗത്ത്

 കോണ്‍ഗ്രസിലെ പുനഃസംഘടനയില്‍ കയറികൂടാനുള്ള നീക്കം പടപിണക്കത്തിലേക്കും പൊട്ടിത്തെറിയിലേക്കും നീങ്ങുന്നു. ഗ്രൂപ്പ്  തിരിഞ്ഞു കോണ്‍ഗ്രസ് സ്ഥാനത്തിനു വേണ്ടി  പടവെട്ടുകയാണ്. ഇതിന്റെ ഭാഗമായിട്ടു കോട്ടയത്തു സേവ കോണ്‍ഗ്രസുകാരും ഇറങ്ങി.  ഉമ്മന്‍ചാണ്ടിയ്‌ക്കെതിരേ ശക്തമായ

പ്രതികരണവുമായി സേവ് കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നു. കോട്ടയത്തിനിറങ്ങിയ പോസ്റ്ററില്‍  ഉമ്മന്‍ചാണ്ടിയെ  വലിച്ചുകീറി ഭിത്തിയെ ഒട്ടിച്ചിരിക്കുകയാണ്.  ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്ന നാട്ടകം സുരേഷിനെതിരേയും പരാതിയുണ്ട്.   ഫിലിപ്പ് ജോസഫിന്റെ പേരാണ്   രമേശ് ചെന്നിത്തല  മുന്നോട്ടു വച്ചിരുന്നത്. നാട്ടകം സുരേഷിന്റെ പേര്  തിരുവഞ്ചൂര്‍ രാധാകൃഷ്ണനും  മുന്നോട്ടു വച്ചിരിക്കുന്നത്. ചാണ്ടി ഉമ്മനു വേണ്ടെന്നു  ഉമ്മന്‍ചാണ്ടി വ്യക്തമാക്കി കഴിഞ്ഞു.

കെ. സുധാകരനു പോലും  വലിയ വില കല്പിക്കാത്ത  ലിസ്റ്റാണ്   വേണുഗോപാലിന്റെ നേതൃത്വത്തില്‍ തയാറാക്കിയിരിക്കുന്നത്.  പാലക്കാട് പോലുള്ള മേഖലയില്‍  വി.ടി ബല്‍റാമിനെ വെട്ടിക്കളയാന്‍ ഗ്രൂപ്പുകള്‍ക്കു സാധിച്ചു.  എ.വി  ഗോപിനാഥിനു വേണ്ടി സുധാകരന്‍ രംഗത്തുണ്ടെങ്കിലും  ആരു പറയുന്നതു ശറിയാകുമെന്നു മാത്രം അറിയില്ല. എതായാലും  രമേശ് ചെന്നിത്തലയും  ഉമ്മന്‍ചാണ്ടിയും  രോക്ഷത്തിലാണ്. ഇവരോടു പറഞ്ഞ ലിസ്റ്റിനു പകരം മറ്റൊരു ലിസ്റ്റാണ് തയാറാക്കിയിരിക്കുന്നതെന്നാണ് പരാതി.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular