Saturday, April 27, 2024
HomeUSAഎസ്.ബി. അസംപ്ഷന്‍ അലുംമ്‌നിയുടെ സ്ഥാനാരോഹണവും അവാര്‍ഡ് ദാനവും ജനുവരി രണ്ടിന്

എസ്.ബി. അസംപ്ഷന്‍ അലുംമ്‌നിയുടെ സ്ഥാനാരോഹണവും അവാര്‍ഡ് ദാനവും ജനുവരി രണ്ടിന്

ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി- അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ നവ നേതൃത്വ സ്ഥാനാരോഹണവും പ്രതിഭാ പുരസ്‌കാര വിതരണവും ജനുവരി രണ്ടിന് ഉച്ചകഴിഞ്ഞ് 12.30-ന് നടക്കും.
സമ്മേളനവേദി ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാള്‍ (സെന്റ് ചാവറ ഹാള്‍, 5000 സെന്റ് ചാള്‍സ് റോഡ്, ബെല്‍വുഡ്, ഇല്ലിനോയിസ്- 60104) ആണ്.
സംഘടനാംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള 2020, 2021 വര്‍ഷങ്ങളിലെ ഹൈസ്‌കൂള്‍ പ്രതിഭാ പുരസ്‌കാര വിജയികളായവരെ അനുമോദിക്കുന്നതും സമ്മാനദാനം നല്കുന്നതുമായിരിക്കും.
സമ്മേളനത്തിലെ മുഖ്യാതിഥി റവ: ഫാ, തോമസ് കടുകപ്പള്ളി (വികാരി ജനറാള്‍- കത്തീഡ്രല്‍ വികാരി) ആയിരിക്കും.
ചിക്കാഗോ ചാപ്റ്ററിന്റെ ഏഴാമത് നവനേതൃത്വമാണ് ജനുവരി രണ്ടിന് നിലവില്‍വരുന്നതും സ്ഥാനമേല്‍ക്കുന്നതും. 2005-ലാണ് ഈ ചാപ്റ്റര്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടത്. ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ബിജി കൊല്ലാപുരം, ചെറിയാന്‍ മാടപ്പാട്ട്, ഷിബു അഗസ്റ്റിന്‍ എന്നിവര്‍ മുന്‍ പ്രസിഡന്റുമാരും, ഷാജി കൈലാത്ത് ജനുവരി രണ്ടിന് സ്ഥാനമൊഴിയുന്ന ആറാമത്തെ പ്രസിഡന്റുമാണ്.
കോവിഡാനന്തര പ്രഥമ നേതൃത്വമായിരിക്കും ജനുവരി രണ്ടിന് നിലവില്‍വരുന്നത്. സംഘടനയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും എല്ലായ്‌പ്പോഴും നിദാനമായി നില്‍ക്കുന്നത് അംഗബലവും, സംഘടനാ പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവുമാണ്. ആയതിനാല്‍ ഈ രണ്ടു കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കണം നവനേതൃത്വം പ്രധാനമായും ലക്ഷ്യമിടുന്നത്.
ആ ലക്ഷ്യപ്രാപ്തിയിലെത്തുന്നതിനു എല്ലാ സംഘടനാംഗങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനവും ഒരു പൊതുലക്ഷ്യത്തെ ഉന്നംവെച്ചുകൊണ്ടുള്ള എല്ലാവരുടേയും ഒരേ ദിശയിലേക്കുള്ള പ്രയാണവും ഒത്തൊരുമയും നല്ല കാഴ്ചപ്പാടുകളും നാം ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍ സംഘടനയെ എത്തിക്കും എന്നത് തര്‍ക്കമറ്റ കാര്യമാണ്.
എല്ലാ സംഘടനാംഗങ്ങളുടേയും നിര്‍ലോഭമായ സാന്നിധ്യവും സഹകരണവും എല്ലാ പ്രവര്‍ത്തനമേഖലകളിലും ഉള്‍പ്പെടുത്തി സംഘടനയുടെ ഉയര്‍ച്ചയുടേയും വളര്‍ച്ചയുടേയും പടവുകളില്‍ ഓരോ അംഗവും ഒരു വലിയ മുതല്‍ക്കൂട്ടായി മാറുമ്പോള്‍ സംഘടന അതിനാല്‍തന്നെ ശക്തിപ്രാപിക്കും.
ഇതൊരു അറിയിപ്പായി സ്വീകരിച്ച് സംഘടനാംഗങ്ങള്‍ എല്ലാവരും സമ്മേളനത്തില്‍ പങ്കെടുത്ത് വന്‍ വിജയമാക്കണമെന്ന് സംഘടനാ ഭാരവാഹികള്‍ അഭ്യര്‍ഥിക്കുന്നു.

വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (പ്രസിഡന്റ്) 224 715 6736, ഷീബാ ഫ്രാന്‍സീസ് (സെക്രട്ടറി) 847 924 1632, ജോണ്‍ നയ്ക്കപ്പാടം (ട്രഷറര്‍) 847 347 6447).

ആന്റണി ഫ്രാന്‍സീസ് വടക്കേവീട്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular