Thursday, March 28, 2024
HomeUSAനമ്മൾ "സ്വാഗതം 2022' വിർച്വൽ കലാമാമാങ്കം ഡിസംബർ - 31ന്

നമ്മൾ “സ്വാഗതം 2022′ വിർച്വൽ കലാമാമാങ്കം ഡിസംബർ – 31ന്

കാൽഗറി : കാൽഗറി ആസ്ഥാനമായുള്ള നമ്മൾ (നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്ററേച്ചർ ) ക്രിസ്തുമസ്സും , പുതുവത്സരവവും ചേർത്ത് സംയുക്തമായി, നോർത്ത് അമേരിക്കൻ മലയാളികൾക്കുവേണ്ടി  ഒരു വിർച്വൽ ക്രിസ്തു മസ്സ്‌- പുതുവത്സര ആഘോഷം “സ്വാഗതം 2022 ” സംഘടിപ്പിക്കുന്നു.
നോർത്ത് അമേരിക്കയിലെ ആസ്വാദ്യകരമായ  വിവിധ കലാപരിപാടികൾ ഡിസംബർ 31, 9 .00  PM  EST  യ്കു ( 7 .00 PM  MST  or 8 .00 PM CST ) ആരംഭിക്കുന്നതായിരിക്കും. തദ് അവസരത്തിൽ     ആൽബെർട്ട  പ്രൊവിൻസ്‌ ഇൻഫ്രാസ്ട്രക്ച്ചർ മിനിസ്റ്റർ   ബഹുമാനപ്പെട്ട ശ്രീ പ്രസാദ് പാണ്ഡ,  കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി  ബഹുമാനപ്പെട്ട  ശ്രീ. പി. പ്രസാദ് എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകുന്നതായിരിക്കും. www.nammalonline.com/ live എന്ന ലിങ്കിൽ ചടങ്ങുകൾ തദ് സമയം വീക്ഷിക്കാവുന്നതാണ് . എല്ലാവരേയും “സ്വാഗതം 2022 ” എന്ന  വിർച്വൽ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു .

കാനഡയിലെ മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുവേണ്ടി “നമ്മളുടെ പള്ളിക്കുടവും “, കൂടാതെ മലയാള ഭാഷയേയും , കേരളീയ കലകളെയും പ്രോൽസാഹോപ്പിക്കാനും, പരിഭോഷിപ്പിക്കാനും  വേണ്ടി പലവിധ നിസ്വാർത്ഥ പ്രവർത്തനങ്ങൾ  “NAMMAL” നടത്തിവരുന്നു .   2021 ൽ മാത്രം , NAMMAL അവതരിപ്പിക്കുന്ന മൂന്നാമത്തെ വിർച്വൽ ആഘോഷമാണ് “സ്വാഗതം 2022 “

ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular