Saturday, April 20, 2024
HomeEuropeവാക്‌സിനെടുക്കുന്നത് ഒരു സ്‌നേഹ പ്രവൃത്തിയാണെന്ന് മാര്‍പ്പാപ്പ

വാക്‌സിനെടുക്കുന്നത് ഒരു സ്‌നേഹ പ്രവൃത്തിയാണെന്ന് മാര്‍പ്പാപ്പ

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്നാണ് ക്രിസ്തു ലേകത്തെ ഉദ്‌ബോധിപ്പിച്ചത്. എന്നാല്‍ ഈ കോവിഡ് കാലഘട്ടത്തില്‍ അതുമായി ചേര്‍ത്തുവെച്ച് മറ്റൊരു സ്‌നേഹത്തിന്റെ സന്ദേശം നല്‍കുകയാണ് ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ പോപ് ഫ്രാന്‍സീസ്.
നിങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നുവെങ്കില്‍ കോവിഡിനെതിരെയുള്ള വാക്‌സിനെടുക്കണമെന്ന് പോപ് ഫ്രാന്‍സീസ് പറഞ്ഞു. പല രാജ്യങ്ങളിലും ആളുകള്‍ വാക്‌സിനോട് വിമുഖത കാട്ടുമ്പോഴാണ് മാര്‍പ്പാപ്പായുടെ അഭ്യര്‍ത്ഥന എന്നതും ശ്രദ്ധേയമാണ്.

അംഗീകൃത ഏജന്‍സികളില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കുന്നത് ഒരു സ്‌നേഹത്തിന്റെ പ്രവൃത്തിയാണെന്നും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് കോവിഡിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ വാക്‌സിന്‍ ലഭ്യമായിരിക്കുന്നതെന്നും പോപ്പ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് കരുതലും സ്‌നേഹവും നല്‍കാനുള്ള ഏറ്റവും ലളിതമായ വഴിയാണ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ കോവിഡിനെ തടയുക എന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു നോണ്‍ പ്രോഫിറ്റബിള്‍ ആഡ് കൗണ്‍സിലുമായി ചേര്‍ന്നുള്ള പരിപാടിക്കിയെയായിരുന്നു പോപ് വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചത്. മൂന്നു മിനിറ്റോളം നീണ്ടു നിന്ന പ്രസംഗം സ്പാനീഷിലായിരുന്നു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായിരുന്നു പരിപാടി. ആറോളം കര്‍ദ്ദിനാള്‍മാരും അമേരിക്കയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് എന്നിവരും സ്പാനീഷ് ഭാഷയിലുള്ള ഈ പരിപാടിയില്‍ പങ്കെടുത്തു.
വാക്‌സിന്‍ സ്വീകരിക്കുന്നതിനൊപ്പം ലോകത്തെല്ലാവരിലേയ്ക്കും ഇത് എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സഭാനേതാക്കള്‍ സംസാരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular