Friday, April 26, 2024
HomeEditorialഅശോകവനികാങ്കം

അശോകവനികാങ്കം

അഴകിയ രാവണന്റെ വലിയ ഉദ്യാനപ്രവേശത്തോടെ അശോകവനികാങ്കം കൂടിയാട്ടത്തിന്റെ സമ്പൂർണ്ണാവതാരം സമാപിച്ചു. സർവാഭരണ വിഭൂഷിതനായി ഛത്ര ചാമര പരിവൃതനായ രാവണൻ അശോകവനികയിൽ ഇരിക്കുന്ന സീതയെ കാണാൻ പരിചാരകരോടൊപ്പം പുറപ്പെടുന്നരംഗത്തിൽ കൂടിയാട്ടം ആരംഭിച്ചു. സീതയുടെ കേശാദിപാദം ആടി സീതക്ക് തന്റെതായ എല്ലാ വിശിഷ്ട സമ്മാനങ്ങളും രാവണൻ സമ്മാനിക്കുന്നു. പതിനഞ്ചുദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ആശ്ചര്യചൂഡാമണി നാടകത്തിലെ അശോകവനികാങ്കത്തിന്റെ രംഗാവതരണം. രംഗധ്വനി കൂടിയാട്ടകലാകേന്ദ്രമാണ് ഈ അവതരണ പരമ്പരയുടെ സംഘാടകർ. ജിഷ്ണു പ്രതാപ് 2020-ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് കൂടിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular