Saturday, April 20, 2024
HomeKeralaകോണ്‍ഗ്രസില്‍ പടവെട്ടല്‍; പ്രഖ്യാപനം വൈകുന്നു

കോണ്‍ഗ്രസില്‍ പടവെട്ടല്‍; പ്രഖ്യാപനം വൈകുന്നു

കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കാനുള്ള  കഴിവു പോലും കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. ഇവിടെ എല്ലാം തീരുമാനിക്കുന്നതു കോണ്‍ഗ്രസിലെ  ഗ്രൂപ്പുനേതാക്കളാണ്.  ഓരോ ജില്ലകളില്‍ നിന്നും ഒന്നിലധികം  പേരുകള്‍ നല്‍കിയിട്ടും സാധ്യത ലിസ്റ്റ്  ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ചിട്ടും പ്രശ്‌നമായി. കേരളത്തിലെ ഗ്രൂപ്പ് നേതാക്കളായ  ഉമ്മന്‍ചാണ്ടിയും  രമേശ് ചെന്നിത്തലയും പറഞ്ഞവരെ പ്രതിഷ്ഠിക്കാത്തതിന്റെ  ദേഷ്യത്തിലാണ് നേതാക്കള്‍.  ഇവര്‍ പിണങ്ങി നില്‍ക്കുകയാണ്.

കെ,സി. വേണുഹോപാല്‍ എന്ന ഹൈക്കമാന്‍ഡ് പ്രതിനിധി പുതിയ  ഗ്രൂപ്പ്  ഉണ്ടാക്കി  കേരളത്തിലെ  ഗ്രൂപ്പു സമവാക്യങ്ങള്‍ മാറ്റിയെടുത്തുവെന്നു മാത്രം.  കെ.സുധാകരന്‍ നല്‍കി ലിസ്റ്റ് പോലും  അംഗീകരിക്കപ്പെട്ടിട്ടില്ല.  ആകെ മൊത്തം  പാര്‍ട്ടിയില്‍ ക്ഷീണമാണ്. ഇതിനിടയില്‍ പലയിടത്തും സേവ് കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നു.  കോട്ടയത്തു ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചു കൊണ്ടു പോസ്റ്റര്‍ ഇറങ്ങിയതിനു പിന്നാലെ  കോടിക്കുന്നേല്‍ സുരേഷിനെതിരേ കൊല്ലത്തു  പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡന്റായി രാജേന്ദ്രപ്രസാദിനെ നിര്‍ദ്ദേശിച്ച കൊടിക്കുന്നില്‍ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് പോസ്റ്ററിലുള്ളത്.ഡിസിസി അധ്യക്ഷ നിര്‍ണയത്തില്‍ നടത്തിയ ഇടപെടലുകളുടെ പേരിലാണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കൊല്ലം നഗരത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നത്. കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് പോസ്റ്ററിലെ വിമര്‍ശനം. രാജേന്ദ്രപ്രസാദ് പടുകിഴവനാണെന്ന പരിഹാസവും പോസ്റ്ററിലുണ്ട്. രാജേന്ദ്രപ്രസാദ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനാക്കാന്‍ കൊടിക്കുന്നില്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പതിച്ചത്.

പ്രസിഡന്റ് സ്ഥാനം കൊടിക്കുന്നിലിന് പിരിയ്ക്കാന്‍ തീറെഴുതാന്‍ ഇത് തറവാട് സ്വത്തല്ലെന്നും കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍  എന്ത് കാര്യമെന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്ത് വേണ്ട എന്നും പോസ്റ്റിറില്‍ പരിഹാസമുണ്ട്.

 ആദിത്യ വര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular