Thursday, July 18, 2024
HomeKeralaഹരിതയുടെ പ്രവര്‍ത്തനം നിര്‍ത്തി കേസുമായി മുന്നോട്ട്

ഹരിതയുടെ പ്രവര്‍ത്തനം നിര്‍ത്തി കേസുമായി മുന്നോട്ട്

എംഎസ്എഫും മുസ്ലീംലീഗും  ഒന്നിച്ചുനിന്നിട്ടും  ഹരിതയെ  കൂടെ നിര്‍ത്താന്‍ സാധിച്ചില്ല. എംഎസ്എഫിന്റെ  വനിതവിഭാഗമായ ഹരിത ഒരു തരത്തിലും വഴങ്ങുന്നില്ല. എംഎസ്എഫിന്റെയും  ലീഗിന്റെയും നേതാക്കളുടെ ഭീഷണികളെ പുല്ലുവില കൊടുത്താണ് മുന്നോട്ടു പോകുന്നത്യ ഹരിത  കോളജിലെ പ്രവര്‍ത്തനം നിര്‍ത്തി.ഹരിതയിലെ   അംഗങ്ങളെ സോഷ്യല്‍മീഡിയയിലൂടെ ആക്ഷേപിക്കുന്നതു തുടരുകയാണ്.  ഭീഷണിപ്പെടുത്തിയും  വാണിംഗ് നല്‍കിയും  കൂടെ നിര്‍ത്താനുള്ള നീക്കവും പാളിയിരിക്കുകയാണ്. കേസുമായി മുന്നോട്ടു  പോകാനുള്ള തീരുമാനം ഏതായാലും അവര്‍ പിന്‍വലിച്ചിട്ടില്ല.

ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച മുസ്ലീം ലീഗ് നടപടിയില്‍ പ്രതിഷേധിച്ച് ഹരിതയുടെ കോളേജ് യൂണിറ്റുകളും പ്രവര്‍ത്തനം നിര്‍ത്തി. പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ജില്ല കമ്മിറ്റികള്‍ സംസ്ഥാന നേതാക്കളെ അറിയിക്കും. എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ നവാസും, വി. അബ്ദുള്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്.

എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതകമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ പേരിലാണ് ഹരിതയ്ക്കെതിരെ ലീഗ് നടപടി സ്വീകരിച്ചത്.

ഹരിത നേതാക്കളുടെ പരാതിയിന്മേല്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസ് വനിത നേതാക്കളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തിയേക്കും. ഹരിത ലീഗിന്റെ പോഷക സംഘടനയല്ലെന്ന് വനിത ലീഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.മുസ്ലീം ലീഗിന് ഹരിത നല്‍കിയ പരാതിയെക്കുറിച്ചോ അന്വേഷണത്തെ കുറിച്ചോ അറിയില്ല. ക്യാമ്പസ് പ്രവര്‍ത്തനത്തിനായി ഉണ്ടാക്കിയ താത്കാലിക സംവിധാനമാണ് ഹരിത. ക്യാംപസുകള്‍ക്ക് പുറത്ത് വനിത ലീഗ് മതിയെന്നും ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു.

 

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

STORIES

Most Popular