Sunday, May 19, 2024
HomeKeralaസിപിഎമ്മില്‍ വിഭാഗീയത തലപ്പൊക്കുന്നു ജയരാജനും സുധാകരനും ഒന്നിച്ചു

സിപിഎമ്മില്‍ വിഭാഗീയത തലപ്പൊക്കുന്നു ജയരാജനും സുധാകരനും ഒന്നിച്ചു

വിഎസ് അച്യുതാനന്ദന്‍-പിണറായി യുദ്ധത്തിനു ശേഷം ഒരു ഇടവേളയ്ക്കുശേഷം സിപിഎമ്മില്‍ വീണ്ടും വിഭാഗീയത തലപ്പൊക്കുന്നു. പിണറായി- വിഎസ് യുദ്ധത്തില്‍ വിഎസിന്റെ ആളുകളെ വെട്ടി നിരത്തിയ പിണറായി വിജയിച്ചുനില്‍ക്കുകയാണ്. ഇതിനിടയിലാണ്  പിണറായിയുടെ കൂടെയുള്ള  പി.ജയരാജനും  സുധാകരനും അകലുന്നത്. ഇവര്‍ രണ്ടു പേരെയും ഒതുക്കാനാണ് പിണറായി ശ്രമിക്കുന്നത്. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ നടക്കാന്‍ ഒരുങ്ങുമ്പോള്‍ പല ജില്ലകളിലും പിണറായി  വടിവാളെടുക്കുമെന്നും വെട്ടിനിരത്തുമെന്നും ഉറപ്പാണ്. എറണാകുളത്തെ സംസ്ഥാന സമ്മേളനം വിഭാഗീയതയുടെ ബദല്‍ വേദിയാകുമെന്ന ആശങ്കയില്‍ സി പി എം. 1985 ല്‍ അവതരിപ്പിക്കപ്പെട്ട എംവിആര്‍  ബദല്‍ രേഖ പോലെ 2022 ലെ സംസ്ഥാന സമ്മേളനത്തില്‍ പി.ജയരാജനും ജി.സുധാകരനുമുള്‍പ്പെട്ട

‘പി ജി ‘ ബദല്‍ ശക്തി പിറവി നല്‍കുമോയെന്ന നിരീക്ഷണത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. വടക്ക് നിന്ന്  ‘പി ‘ യും തെക്ക് നിന്ന് ‘ ജി ‘ യും ഒത്തു ചേരുന്ന
സംഘം സംസ്ഥാന സമ്മേളനത്തില്‍ പിടിമുറുക്കാനുള്ള  കരുനീക്കങ്ങള്‍ നടത്തുമ്പോള്‍ , പാര്‍ട്ടിയ്ക്കുള്ളിലുണ്ടാകാനിടയുള്ള ആക്രമണത്തിന്  തടയിടാനുള്ള വ്യാപക പ്രവര്‍ത്തനങ്ങളിലാണ് ഔദ്യോഗിക പക്ഷം. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകള്‍ ‘പി ‘ യുടെ സ്വാധീനമേഖലകളാണെന്നാണ് അറിയപ്പെടുന്നത്. ആലപ്പുഴ

ജില്ലയില്‍ ‘ ജി’ പക്ഷവും ശക്തമാണ്. ഇരു വിഭാഗവും സംസ്ഥാന സമ്മേളനത്തിനെത്തുമ്പോള്‍ വിഭാഗീയത, അതിന്റെ അതിര്‍വരമ്പുകള്‍ കടന്നു പോകുമോയെന്ന സംശയത്തിലാണ് പാര്‍ട്ടി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ അരുവിപ്പുറം, കൊല്ലം ജില്ലയിലെ കുണ്ടറ, ആലപ്പുഴയിലെ അമ്പലപ്പുഴ, എറണാകുളത്തെ തൃപ്പൂണിത്തുറ , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്,  സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനത്തിന് വഴിവയ്ക്കും. വിവിധ ജില്ലകളിലെ കമ്മിറ്റികള്‍ കൂട്ടിയാലും കുറച്ചാലും ഉള്ളതില്‍ ലയിപ്പിച്ചാലും വിഭാഗീയതയ്ക്ക് ശമനമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം എറണാകുളം ജില്ലയിലെ അറുപതോളം ലോക്കല്‍ ഏരിയാ നേതാക്കളുടെ സ്ഥാനങ്ങള്‍ സംസ്ഥാന സമ്മേളനത്തിന് മുന്‍പേ നഷ്ടപ്പെടും. സ്ഥാനം നഷ്ടപ്പെടുന്ന നേതാക്കള്‍ അണികളുടെയിടയില്‍ കത്തിക്കയറി ചേരി തിരിഞ്ഞ് ലോക്കല്‍, ഏരിയാ, ബ്രാഞ്ച് സമ്മേളനങ്ങളില്‍ കരുതിക്കൂട്ടി ഔദ്യോഗിക പക്ഷത്തിനെതിരായി രൂക്ഷമായ വിമര്‍ശനങ്ങള്‍ സമ്മേളനങ്ങളിലഴിച്ചു വിടും.

തൃശൂര്‍ ജില്ലയില്‍ കരുവന്നൂര്‍ വായ്പ തട്ടിപ്പ് സംബന്ധമായി നിരവധിയാളുകള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട്. ഈ നടപടികള്‍  തൃശൂര്‍ ജില്ലയില്‍ നടക്കാന്‍ പോകുന്ന ബ്രാഞ്ച്, ലോക്കല്‍, ഏരിയാ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയതയ്ക്കും രൂക്ഷമായ ചേരിതിരിവിനും ഇടയാക്കും.  മറുപക്ഷങ്ങളുടെ  ബദല്‍ നീക്കങ്ങള്‍ മുന്‍കൂട്ടി മണത്തറിഞ്ഞ പിണറായി പക്ഷം ഇത് തടയാനുള്ള  കരുനീക്കങ്ങള്‍ തുടങ്ങിയതായി അറിയുന്നു. സെപ്റ്റംബര്‍ 15 മുതല്‍ നവംബര്‍ വരെ ബ്രാഞ്ച്, ലോക്കല്‍, ഏരിയാ സമ്മേളന കാലങ്ങളാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ തുടങ്ങുന്ന ജില്ലാ സമ്മേളനങ്ങളില്‍ ആദ്യത്തെ സമ്മേളനം നടക്കുന്നത് എറണാകുളത്തായിരിക്കും. ഫെബ്രുവരിയില്‍
നടക്കുന്ന  സംസ്ഥാന സമ്മേളനത്തിനൊരുങ്ങാനുള്ളത് കൊണ്ടാണ് എറണാകുളത്ത് ആദ്യം തന്നെ ജില്ലാ സമ്മേളനം നടത്തുന്നത്. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കാന്‍ പോകുന്ന

ബ്രാഞ്ച്, ലോക്കല്‍, ഏരിയ സമ്മേളനങ്ങളുടെ ഷെഡ്യൂള്‍ ഓണം കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളില്‍ 14 ജില്ലകളിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ തീരുമാനിക്കും.

സജിവിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular