Friday, April 26, 2024
HomeCinemaപ്രണവിന്റെ ഹൃദയം; ആരാണ് ഇവനെ ഇഷ്ടപ്പെടാത്തത് ?

പ്രണവിന്റെ ഹൃദയം; ആരാണ് ഇവനെ ഇഷ്ടപ്പെടാത്തത് ?

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. താരപുത്രന്മാരുടെ ഒത്തുചേരലിനെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തട്ടന്‍ മറയത്തിന് ശേഷം താന്‍ ആസ്വദിച്ചു ചെയ്ത സിനിമയാണ് ഹൃദയമെന്ന് നേരത്തെ വിനീത് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പ്രണവിനൊപ്പമുള്ള ഒരു ജാമിങ് സെഷന്‍ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത്.

പ്രണവ് ഗിറ്റാറില്‍ ഈമിടുമ്പോള്‍ പാട്ടുപാടുകയാണ് വിനീത്.  റോക്ക് ഓണ്‍ എന്ന സിനിമയിലെ ‘പിച്ച്‌ലെ സാത് ദിനോം മേം’ എന്ന ഗാനമാണ്
പാടുന്നത്. വിനീതിന്റെ ഭാര്യ ദിവ്യയും ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷിന്റെ പിറന്നാള്‍ ആഘോഷത്തിനായാണ് ഇവര്‍ ഒത്തുകൂടിയത്.

മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ദാസന്റേയും വിജയന്റേയും മക്കളുടെ ജാമിങ് എന്നാണ് കൂടുതല്‍ കമന്റ്. ഇതാണ് ഞങ്ങള്‍ക്ക് വേണ്ടത് എന്നായിരുന്നു നീരജ് മാധവ് കുറിച്ചത്. വിനീതേട്ടന് പ്രണവിനെ ഒറു സഹോദരനെപ്പോലെ ഇഷ്ടമാണെന്നു തോന്നുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. അവനെ ഇഷ്ടപ്പെടാതിരിക്കാനാവില്ല എന്നായിരുന്നു വിനീതിന്റെ മറുപടി.

പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം.  ഹിഷാം അബ്!ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തിന്റെ സംഗീത സംവിധായകന്‍.അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യനാണ് നിര്‍മാണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular