Saturday, April 20, 2024
HomeIndiaകല്ല്യാണ്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

കല്ല്യാണ്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്ല്യാണ്‍സിംഗിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു ഇരുവരും അനുശോചനം പങ്കുവെച്ചത്.

കല്ല്യാണ്‍ സിംഗിന്റെ നിര്യാണത്തിലുള്ള ദു:ഖം വാക്കുകള്‍കൊണട് പ്രകടിപ്പിക്കാവുന്നതിലും അപ്പുറമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യ തന്ത്രജ്ഞനും

മികച്ച ഭരണാധികാരിയും മഹാനായ മനുഷ്യനുമായിരുന്നു കല്ല്യാണ്‍ സിംഗെന്ന് അനുശോചന സന്ദേശത്തില്‍ കുറിച്ചു.
കല്ല്യാണ്‍സിംഗിന് ജനങ്ങളുമായി മാന്ത്രിക ബന്ധമുണ്ടായിരുന്നെന്നാണ് രാഷ്ട്രപതി അനുസ്മരിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ക്ക് പുറമേ പ്രതിപക്ഷനിരയിലെ പ്രമുഖരും കല്ല്യാണ്‍സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular