Thursday, April 18, 2024
HomeKeralaമാർപാപ്പ ഡിസംബറിൽ വരും?; വി. ചാവറ അച്ചൻ വിപ്ലവകാരിയെന്നു വെങ്കയ്യ

മാർപാപ്പ ഡിസംബറിൽ വരും?; വി. ചാവറ അച്ചൻ വിപ്ലവകാരിയെന്നു വെങ്കയ്യ

വിശുധ്ധ ചാവറ കുര്യാക്കോസ് എലിയാസ്, ശ്രീനാരായണ ഗുരുവിനെപ്പോലെ  ഈ നാട്  ദേശത്തിനും ലോകത്തിനും സംഭാവന ചെയ്ത  വലിയ  സാമൂഹ്യ പരിഷ്കർത്താവായിരുന്നുവെന്നു ഉപരാഷ്ട്രപതി വെറുങ്കയ്യാ നായിഡു പ്രകീർത്തിച്ചു.

“പാവങ്ങളുടെയും  അശരണരുടെയും   സ്ത്രീകളുടെ ഉന്നമനത്തിനും സ്വാശ്രയശീലത്തിനും ജീവിതം സമർപ്പിച്ച യോഗിവര്യൻ ആയിരുന്നു വിശുദ്ധ ചാവറ അച്ചൻ. പള്ളികൾക്കൊപ്പം പിള്ളിക്കൂടങ്ങൾക്കും അദ്ദേഹം ശിലകൾ പാകി. സംസ്കൃതം പ്രോത്സാഹിപ്പിച്ചു,” ചാവറയച്ചന്റെ നൂറ്റമ്പതാം ചരമ വാർഷിക സമാപനത്തിൽ നായിഡു പറഞ്ഞു.

കോട്ടയത്ത് നിന്ന് പത്തുകിമീ കിഴക്കു കുട്ടനാടൻ പാടശേഖരങ്ങളിലേക്കു മിഴിനട്ടു നിൽക്കുന്ന മാന്നാനം കുന്നിൽ 1885ൽ  സ്ഥാപിച്ച  സെന്റ് എഫ്രേംസ് സ്‌കൂളിന്റെ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഉപരാഷ്ട്രപതി ഈ പരാമർശങ്ങൾ നടത്തിയത്.


 ചാവറ പിതാവിനു  പുഷ്‌പാർച്ചന

ഒന്നേമുക്കാൽ നൂറ്റാണ്ട് മുമ്പ്, 1846ൽ, ചവറ അച്ഛൻ സ്ഥാപിച്ച കേരളത്തിലെ ആദ്യ സംസ്കൃത വിദ്യാലയം തൊട്ടടുത്ത് തന്നെയുണ്ട്.  പാവങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസവും ചരിത്രത്തിൽ ആദ്യമായി ഉച്ചക്കഞ്ഞിയും നൽകിയായിരുന്നു സ്‌കൂൾ നടത്തിയിരുന്നത്.

ഒരു മാർപ്പാപ്പ രണ്ടാമതും കേരളം സന്ദർശനത്തുന്നത് നോക്കിപ്പാർത്തിരിക്കുകയാണ്  ഇവിടത്തെ  വിശ്വാസികൾ.  സിസ്റ്റർ അൽഫോൻസയെയും ചാവറ അച്ചനെയും   വിശുധ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന് തൊട്ടുമുമ്പ് ദൈവദാസരായി പ്രഖ്യാപിക്കുന്നതിനു വേണ്ടി ജോൺ പോൾ രണ്ടാമൻ 1986 ൽ കേരളം സന്ദർശിച്ചിരുന്നു.

1999 ൽ വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ മൂന്ന് ദിവസത്തേക്കു അദ്ദേഹം വീണ്ടും ഇന്ത്യ സന്ദർശിച്ചു. പക്ഷെ ആ വരവ് ഡൽഹിയിൽ ഒതുങ്ങിനിന്നു. അന്ന് രാഷ്ട്രപതി ആയിരുന്ന കെ ആർ നാരായണന്റെ സ്വീകരണത്തിന്  ശേഷം മാർപാപ്പ മടങ്ങിപ്പോയി.

2013 ൽ അധികാരമേറ്റ ഫ്രാൻസിസ് മാർപാപ്പ 2017ൽ ബംഗ്ളദേശും മ്യാന്മറും സന്ദർശിച്ച വേളയിൽ ഇന്ത്യ സന്ദർശിക്കണമെന്നു ആഗ്രഹിച്ചിരുന്നു. പക്ഷെ മോഡി ഗവർമെണ്ട് നിസാര കാരണം പറഞ്ഞു അത് വേണ്ടെന്ന് വയ്ക്കുകയാണ് ഉണ്ടായത്.

മന്ത്രി വിഎൻ വാസവൻ, ബിഷപ് വാണിയപ്പുരക്കൽ 

ന്യുനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാതെ അവരുടെ അവകാശങ്ങൾ ധ്വനിക്കുന്ന രീതിയിലുള്ള പ്രവർത്തനം ഇന്ത്യയൊട്ടാകെ വിപരീതഫലം ഉണ്ടാക്കിയ പശ്ചാത്തലത്തിൽ ബിജെ പി മാറി ചിന്തിക്കുകയാണ് ഇപ്പോൾ എന്ന് തോന്നുന്നു .

വിദേശകാര്യ സഹമന്ത്രി പി മുരളീധരൻ 2019 ഒക്ടോബറിൽ വത്തിക്കാൻ സന്ദർശിച്ച് മാർപാപ്പയെ കാണുകയുണ്ടായി. ഇക്കഴിഞ്ഞ ഒക്ടോബർ 31 ന്  റോമിലെത്തിയ പ്രധാനമന്ത്രി മോഡി വത്തിക്കാനിലെത്തി മാർപ്പാപ്പയെ കാണുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയൂം ചെയ്തു.

ലോകമാസകലം 135 കോടി കത്തോലിക്കാ വിശ്വാസികളുടെ അദ്ധ്യാൽമിക ആചാര്യൻ ആണ് മാർപാപ്പ. അത്രയും ജനം ഉള്ള ഇന്ത്യയിലേക്കു മാർപ്പാപ്പ വരികയെന്നാൽ അത് രാജ്യത്തിനു നൽകുന്ന  സന്ദേശം വളരെ വലുതായിരിക്കും.

മാന്നാനത്തെ യോഗത്തിൽ ഉപരാഷ്ട്രപതി ഒരക്ഷരം പോലും രാഷ്ട്രീയം  പറഞ്ഞില്ല. പക്ഷെ മുരളീധരൻ പറഞ്ഞു. റോമിൽ പോയി താൻ മാർപ്പാപ്പയെ കണ്ടത്തും പ്രധാനമന്ത്റി അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചതും എടുത്തു പറഞ്ഞ മുരളീധരൻ പാപ്പാ ക്ഷണം  സ്വീകരിച്ച കാര്യവും ചൂണ്ടിക്കാട്ടി.

സമ്മേളന വേദിക്കരികെ ഉമ്മൻ ചാണ്ടി

മാർപ്പാപ്പ എന്ന് വരും എന്ന് മുരളീധരൻ പറഞ്ഞില്ലെങ്കിലും ഡിസംബറിൽ എന്ന സൂചന സമ്മേളനത്തിൽ പങ്കെടുത്ത പലർക്കും കിട്ടിയതായി കേൾക്കുന്നു.

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പേരിൽ ചില തല്പരകക്ഷികൾ കേന്ദ്രഭരണകൂടത്തെ പഴിചാരുന്നതായി പറഞ്ഞ മുരളീധരൻ അതിനു ഒരടിസ്ഥാനവുമില്ലെന്നു ജനങ്ങൾക്ക് അറിയാമെന്ന് ആവർത്തിച്ചു. (എല്ലാം അറിയാവുന്ന ജനം ബിജെപിക്കുണ്ടായിരുന്ന ഏക സീറ്റ് പോലും നിരാകരിച്ചു എന്ന സത്യം അദ്ദേഹം വിസ്മരിച്ചതു പോലെ തോന്നി).

മാന്നാനം സമ്മേളനത്തിൽ ഉപരാഷ്ട്രപതി പ്രസംഗം തുടങ്ങിയത് തന്നെ മലയാളത്തിൽ രണ്ടു വാചകങ്ങൾ പറഞ്ഞു കൊണ്ടാണ്. “മനോഹരമായ ഈ നാട്ടിൽ വരാൻ ക്ഷണിക്കപെട്ടതിൽ ഞാൻ സന്തുഷ്ട്ടനാണ്‌. ചാവറ  അച്ചന്റെ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ട്ടൻ,” നായിഡു പറഞ്ഞു.

മലയാളത്തിൽ ആദ്യന്തം പ്രസംഗിച്ച്ത് മന്ത്രി വിഎൻ വാസവൻ മാത്രം. ഉപരാഷ്ട്രപതി സദസിൽ വച്ച് വാസവനോട് കുശലം പറയുന്നതും കണ്ടു. (സമ്മേളനം കഴിഞ്ഞു പാമ്പാടിയിലെ  വസതിയിലേക്ക്  പോകുമ്പോൾ   കാർ അപകടത്തിൽ പെട്ട് അദ്ദേഹത്തിന് പരിക്ക് പറ്റി).

സമ്മേളനം കഴിഞ്ഞു വേദി വിട്ടിറങ്ങിയ  ഉപരാഷ്ട്രപതി സദസിൽ മാസ്ക് ധരിച്ചിരുന്ന വിശിഷ്ട്ടാതിഥികളുമായി കുശലം പറഞ്ഞു. മന്ത്രി മുരളീധരൻ അതിഥികളെ പരിചയപ്പെടുത്തി. രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ‌ചാണ്ടി,  മകൻ ചാണ്ടി ഉമ്മനുമൊത്ത് മൂന്നാം നിരയിൽ എഴുനേറ്റു നിന്നു. പക്ഷെ അതിഥി അദ്ദേഹത്തെ കണ്ടതായി തോന്നിയില്ല.

മാന്നാനത്തെ ചാവറ സ്‌മൃതികുടീരം

സമ്മേളനം നാഴികമണി പോലെ കൃത്ര്യം 9.50നു തുടങ്ങി 10. 50 അവസാനിച്ചു.  1986ൽ ജോൺ പോൾ രണ്ടാമൻ  വന്നിറങ്ങി പവിത്രമാക്കിയ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ കൊച്ചിയിൽ നിന്ന് നാവിക സേനയുടെ ഹെലികോപ്റ്ററിൽ  വന്നിറങ്ങിയ വിശിഷ്ട്ടാതിഥിയുമായി കോപ്ടർ    11  മണിക്ക് പറന്നുയർന്നു.

അടുത്ത രാഷ്‌ട്രപതി ആകാൻ എല്ലാ സാധ്യതയും ഉള്ള വെങ്കയ്യ നായിഡുവിന്റെ വരവ് പ്രമാണിച്ച് മാന്നാനം വരെയുള്ള റോഡുകൾ കുഴികൾ നികത്തി ടാർ ചെയ്തു നന്നാക്കിയത് നാട്ടുകാർക്ക് ആശ്വാസമായി. 1986ൽ മാർപാപ്പ വന്നതു  പ്രമാണിച്ച് ലോകനിലവാരത്തിൽ റോഡുകൾ ടാർ ചെയ്തു  കിട്ടി എന്നകാര്യം ജനങ്ങൾ മറന്നിട്ടില്ല.
അതിനാൽ മാർപാപ്പയുടെ അടുത്ത വരവിനായി ജനം നോക്കിപ്പാർത്തിരിക്കുന്നു.

കുര്യൻ പാമ്പാടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular