Friday, April 19, 2024
HomeKeralaകോവിഡിനെക്കുറിച്ച പ്രബന്ധങ്ങള്‍ക്ക് അംഗീകാരം പ്ര​ബ​ന്ധ​ങ്ങ​ള്‍ ലോ​കാ​രോ​ഗ്യസം​ഘ​ട​ന​യു​ടെ വെ​ബ്സൈ​റ്റി​ല്‍

കോവിഡിനെക്കുറിച്ച പ്രബന്ധങ്ങള്‍ക്ക് അംഗീകാരം പ്ര​ബ​ന്ധ​ങ്ങ​ള്‍ ലോ​കാ​രോ​ഗ്യസം​ഘ​ട​ന​യു​ടെ വെ​ബ്സൈ​റ്റി​ല്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: കോ​വി​ഡ് മ​ഹാ​മാ​രി​യെ​ക്കു​റി​ച്ച്‌ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ ഗ​വേ​ഷ​ക​നെ​ത്തേ​ടി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം.

പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ഫാ​ര്‍​മ​സി​ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​പി. ന​സീ​ഫ് ക​ഴി​ഞ്ഞ വ​ര്‍​ഷം ത​യാ​റാ​ക്കി​യ ഒ​മ്ബ​ത് പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​ന്താ​രാ​ഷ്ട്ര ജേ​ണ​ലു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച്‌ ശ്ര​ദ്ധ​നേ​ടി​യ​തി​ല്‍ കോ​വി​ഡ് പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് പ്ര​ബ​ന്ധ​ങ്ങ​ള്‍ ഡ​ബ്ല്യു.​എ​ച്ച്‌.​ഒ അ​വ​രു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. കോ​വി​ഡി​ന്‍റെ നൂ​ത​ന ചി​കി​ത്സ​രം​ഗ​ത്ത് ‘ഫെ​ര്‍​ട്ടി​ന്‍’ മൂ​ല​ക​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ള്‍ എ​ന്ന​താ​യി​രു​ന്നു ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ലെ വി​ഷ​യം. സൗ​ദി ജേ​ണ​ല്‍ ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്, ആ​നി​മ​ല്‍​സ്, സ​പ​റേ​ഷ​ന്‍​സ്, ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക്, കോ​മ്ബി​റ്റോ​റി​യ​ല്‍ കെ​മി​സ്ട്രി, സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ സ​യ​ന്‍​സ് തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര ജേ​ണ​ലു​ക​ളി​ലാ​ണ് മ​റ്റു പ്ര​ബ​ന്ധ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഡോ. ​പി.​പി. ന​സീ​ഫ് ഇ​തു​വ​രെ 23 പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 2021ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ ആ​കെ ഇം​പാ​ക്‌ട് ഫാ​ക്ട​ര്‍ 29 ആ​ണ്. ക​ന്നു​കാ​ലി​ക​ളി​ല്‍ ചൂ​ട് പ്ര​തി​രോ​ധി​ക്കു​ന്ന ജീ​ന്‍ ക​ണ്ടെ​ത്തി​യ വാ​ര്‍​ത്ത അ​ടു​ത്തി​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​തി​ന്‍റെ മ​ല​യാ​ളി ശാ​സ​ത്ര​ജ്ഞ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ക സം​ഘ​ത്തി​ലും ഡോ. ​പി.​പി. ന​സീ​ഫ് ഉ​ണ്ടാ​യി​രു​ന്നു. ഉ​ദ​രം​പൊ​യി​ല്‍ സ്വ​ദേ​ശി പി.​പി. അ​ല​വി​ക്കു​ട്ടി മാ​സ്റ്റ​റു​ടെ​യും പ​രേ​ത​യാ​യ ബം​ഗാ​ള​ത്ത് ന​ഫീ​സ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഡോ. ​കെ. റ​ഫീ​ദ. മ​ക്ക​ള്‍: പി.​പി. അ​ന്‍​സ​ഫ് അ​സ​ലി, പി.​പി. അ​സ്ഫ അ​സ​ലി, പി.​പി. അ​മ​ന്‍ അ​സ​ലി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular