Saturday, July 27, 2024
HomeEditorial'ചുണ്ട് മുറിച്ച്‌ വലിയ പ്ലേറ്റ് ഫിറ്റ് ചെയ്യും'; യുവതികളുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇങ്ങനെയെന്ന് മുര്‍സി ജനത

‘ചുണ്ട് മുറിച്ച്‌ വലിയ പ്ലേറ്റ് ഫിറ്റ് ചെയ്യും’; യുവതികളുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇങ്ങനെയെന്ന് മുര്‍സി ജനത

കാതില്‍ ഒരു വലിയ കമ്മലിട്ടാല്‍ എന്തൊരു ഭാരമെന്ന് നമ്മള്‍ പറയാറുണ്ട്. കമ്മലിന് പകരം ഒരു വലിയ പ്ലേറ്റ് കാതിലിട്ടാലോ..

സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല അല്ലേ. എന്നാല്‍ ജീവിതകാലം മുഴുവന്‍ ചുണ്ടില്‍ ഒരു പ്ലേറ്റ് പിടിപ്പിച്ച്‌ ജീവിക്കുന്നത് ആലോലിച്ച്‌ നോക്കിയിട്ടുണ്ടോ. നമുക്ക് അത് വിചിത്രവും കൗതുകവുമായിരിക്കും. എന്നാല്‍ കേട്ടോളൂ എത്യോപ്യയിലെ മുര്‍സി ഗോത്ര വിഭാഗക്കാരായ സ്ത്രീകള്‍ ചുണ്ടില്‍ വലിയൊരു പാത്രം തുന്നിപ്പിടിപ്പിച്ച്‌ ജീവിക്കുന്നവരാണ്. ലോകത്തിലെ ഏറ്റവും അപകടകാരികളായ ഗോത്രവിഭാഗക്കാരാണ് ഇവര്‍, അറിയാം മുര്‍സി ഗോത്രവിഭാഗത്തിലെ സ്ത്രീകളുടെ ലിപ് പ്ലേറ്റ് ആചാരത്തെ കുറിച്ച്‌.

സൂരിയിലെ മുര്‍സി ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ പല വിചിത്ര ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഈ ചുണ്ടുകളില്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നതും. ഓമോ താഴ്വരയിലെ പടിഞ്ഞാറ് ഭാഗത്താണ് ഇവര്‍ താമസിക്കുന്നത്. 12 വയസില്‍ അവിടുത്തെ സ്ത്രീകളുടെ താഴത്തെ നിരയിലുള്ള രണ്ട് പല്ലുകള്‍ എടുത്ത് കളയുകയും കീഴ്‌ച്ചുണ്ട് മുറിയ്‌ക്കുകയും ചെയ്യും. എന്തിനാണെന്ന് വെച്ചാല്‍ സമ്ബന്നനായ ഒരു ഭര്‍ത്താവിനെ കിട്ടാന്‍. പുരുഷന്മാരെ ആകര്‍ഷിക്കുന്നതിനായി ഈ മുറിച്ച ചുണ്ടുകള്‍ക്കിടയില്‍ 24 ഇഞ്ച് വരെ നീളമുള്ള ലിപ് പ്ലേറ്റുകള്‍ തിരുകിക്കയറ്റുന്നു. ഇത് സ്ത്രീകളെ കൂടുതല്‍ സുന്ദരികളാക്കും എന്നാണ് അവരുടെ വിശ്വാസം.

ലിപ് പ്ലഗുകള്‍ എന്നാണ് ലിപ് പ്ലേറ്റുകളെ അറിയപ്പെടുന്നത്. 12 വയസ് പ്രായമുള്ളപ്പോള്‍ പെണ്‍കുട്ടികളുടെ ചുണ്ട് ഇത്തരത്തില്‍ ഉയര്‍ത്തി ബ്ലെയ്ഡ് ഉപയോഗിച്ച്‌ മുറിയ്‌ക്കും. മുറിവുണങ്ങുന്നത് വരെ ആ വിടവില്‍ ഒരു തടിക്കഷ്ണം വെയ്കും. മുറിവ് ഉണങ്ങി കഴിഞ്ഞാല്‍ വലിയ പ്ലേറ്റ് തിരികി വെയ്‌ക്കും. അവര്‍ക്കിടയില്‍ ഇതൊരു അഭിമാനകരമായ പ്രവൃത്തിയാണ്. വലിയ കളിമണ്‍ പ്ലേറ്റുകള്‍ ധരിക്കുന്നതിനായി പല സ്ത്രീകളും അവരുടെ താഴത്തെ നിരയിലെ പല്ലുകള്‍ നീക്കം ചെയ്യാറുമുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് പുറംലോകവുമായി വലിയ ബന്ധമില്ല. പൂര്‍വ്വികരുടെ അതേ സംസ്‌കാരമാണ് അവര്‍ ഇപ്പോഴും പിന്തുടരുന്നത്.

സ്ത്രീകള്‍ വിവാഹിതരാകുന്നതിന് ഒരു വര്‍ഷം മുന്‍പാണ് ഈ പ്ലേറ്റ് തിരുകല്‍ ചടങ്ങ് നടക്കുന്നത്. വലിയ പ്ലേറ്റ് തിരിക്കുകയാണെങ്കില്‍ ചിലപ്പോള്‍ നാല് പല്ലുകള്‍ വരെ അവര്‍ക്ക് നീക്കം ചെയ്യേണ്ടിയതായി വരും. ഗോത്രത്തിന്റെ സാമൂഹികവും സാമ്ബത്തികവുമായി പ്രാധാന്യത്തെയാണ് പ്ലേറ്റിന്റെ വലുപ്പം പ്രതിനിധീകരിക്കുന്നത്. എത്യോപ്യയില്‍ 12ഓളം ഗോത്രവിഭാഗക്കാരുണ്ട്. മറ്റൊരു പ്രത്യേകതയും ഈ പ്ലേറ്റ് വെയ്‌ക്കലിനുണ്ട്. അവിടെ പ്ലേറ്റുകളുടെ വലിപ്പം നോക്കി പെണ്‍കുട്ടികളുടെ പിതാവിന് മകള്‍ക്കായി ഇങ്ങോട്ട് സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്യാം.

തദ്ദേശീയ ഗോത്രത്തില്‍ ഒരു മനുഷ്യന്റെ സമ്ബത്ത് കണക്കാക്കുന്നത് അയാളുടെ ഉടമസ്ഥതയിലുള്ള പശുക്കളുടെ എണ്ണം നോക്കിയാണ്. അതിനാല്‍ തന്നെ കൂടുതല്‍ പശുക്കളുള്ളവര്‍ക്ക് തങ്ങളുടെ മക്കളെ കെട്ടിച്ചയക്കുകയാണ് ചെയ്യാറുള്ളത്. ഇതിനായി സമ്ബന്നരെ ആകര്‍ഷിക്കാനായി വലിയ പ്ലേറ്റുകള്‍ ചുണ്ടില്‍ ഘടിപ്പിക്കുകയും ചെയ്യുന്നു. ലിപ് പ്ലേറ്റുകള്‍ എങ്ങനെയാണ് പ്രാബല്യത്തില്‍ വന്നതെന്ന് ആര്‍ക്കും അറിയില്ല. അടിമക്കച്ചവടത്തിന് സ്ത്രീകളെ കൊണ്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പലരും പറയുന്നു. എന്നാല്‍ പുതുതലമുറയിലെ മുര്‍സി ഗോത്രവിഭാഗക്കാരായ സ്ത്രീകള്‍ക്കിടയില്‍ ഈ വേദനാജനകമായ ശീലം കുറഞ്ഞുവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

RELATED ARTICLES

STORIES

Most Popular