Tuesday, April 23, 2024
Homeപാഞ്ച്ഷീര്‍ പ്രവിശ്യ ആക്രമിക്കാമൊരുങ്ങി താലിബാന്‍

പാഞ്ച്ഷീര്‍ പ്രവിശ്യ ആക്രമിക്കാമൊരുങ്ങി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ 33 പ്രവിശ്യകളും താലിബാന്‍ തീവ്രവാദികള്‍ കീഴടക്കിയപ്പോള്‍ താലിബാന് മുന്നില്‍ പിടിച്ചു നിന്നതും എതിര്‍ പക്ഷത്തിന്റെ ശക്തികേന്ദ്രവുമായ പ്രവിശ്യയാണ് പാഞ്ച്ഷിര്‍. എന്നാല്‍ ഇപ്പോള്‍ പാഞ്ച ഷിര്‍ മേഖല ആക്രമിച്ചു കീഴടക്കനാണ് താലിബാന്‍ ഒരുങ്ങുന്നത്. ആയിരക്കണക്കിന് താലിബാന്‍ അനുകൂലികള്‍ പാഞ്ച് ഷിര്‍ വളഞ്ഞെന്നും ഉടന്‍ ആക്രമിക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
അഷ്‌റഫ് ഗനി സര്‍ക്കാരില്‍ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹ് അടക്കമുള്ള താലിബാന്‍ വിരുദ്ധ നേതാക്കള്‍ ഇവിടെയാണ് ഇപ്പോള്‍ കഴിയുന്നത്. ഇവിടെ താലിബാനെ എതിര്‍ക്കാനുള്ള കോപ്പുകൂട്ടലുകള്‍ നടക്കുന്നുണ്ട്. താലിബാന്‍ അക്രമിക്കാന്‍ മുതിര്‍ന്നാല്‍ അതിശക്തമായ തിരിച്ചടി നല്‍കുമെന്ന് ഈ പ്രദേശത്തെ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ അഫ്ഗാനില്‍ നിന്നും ഇന്ത്യ രക്ഷാദൗത്യം തുടരുകയാണ് മലയാളികള്‍ അടക്കം 392 പേരെയാണ് ഇന്നലെ തിരിച്ചെത്തിച്ചത്. ഇന്ന് 146 പേരെക്കൂടി എത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കാബൂള് വിമാനത്താവളത്തിന് പുറത്ത് ഇപ്പോളും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular