Friday, January 21, 2022
HomeCinema'ഒഥല്ലോ' ആസ്‍പദമാക്കി ഒരു മലയാള സിനിമ കൂടി; ഫാ. വര്‍ഗീസ് ലാലിന്‍റെ 'ഋ' ചിത്രത്തിന് ക്ലീന്‍...

‘ഒഥല്ലോ’ ആസ്‍പദമാക്കി ഒരു മലയാള സിനിമ കൂടി; ഫാ. വര്‍ഗീസ് ലാലിന്‍റെ ‘ഋ’ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

വില്യം ഷേക്സ്പിയറിന്‍റെ ദുരന്ത നാടകമായ ‘ഒഥല്ലോ’യെ ആസ്‍പദമാക്കി ചിത്രീകരിച്ച ‘ഋ’ എന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്.

ഫാ. വര്‍ഗീസ്‌ ലാലാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു വൈദികന്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചലച്ചിത്രം എന്ന പ്രേത്യേകത കൂടി ചിത്രത്തിനുണ്ട്. നടനും സംവിധായകനുമായ സിദ്ധാര്‍ഥ ശിവയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും എഡിറ്റിംഗും.

പ്രണയത്തോടൊപ്പം നിറത്തിന്‍റെ രാഷ്ട്രീയം പ്രമേയമാക്കുന്ന ചിത്രം മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലാണ് പൂര്‍ണ്ണമായി ചിത്രീകരിച്ചത്. എം ജി യൂണിവേഴ്സിറ്റി സ്‍കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകന്‍ ഡോ. ജോസ് കെ മാനുവലിന്‍റേതാണ് ചിത്രത്തിന്‍റെ രചന. വിശാല്‍ ജോണ്‍സണിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. സിദ്ധാര്‍ഥ്‌ ശിവ ആദ്യമായി ക്യാമറ നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ എഡിറ്റിങും സിദ്ധാര്‍ഥ് തന്നെ.

ഷേക്സ്പിയര്‍ ആര്‍ട്‍സിന്‍റെ ബാനറില്‍ ഡോ. ഗിരീഷ് കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് രാജന്‍, നയന എല്‍സ, ഡെയിന്‍ ഡേവിസ്, വിദ്യ, അഞ്ജലി നായര്‍, മണികണ്ഠന്‍ പട്ടാമ്ബി, കോട്ടയം പ്രദീപ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

സംവിധായകന്‍ ഫാ. വര്‍ഗീസ് ലാലിന്റെ വാക്കുകള്‍ ഇങ്ങനെ

വളരെ ആശങ്കയോടെ ആണ് തിരുവനന്തപുരം ലെനിന്‍ തിയറ്ററിനു മുന്നിലെ ചാരുബെഞ്ചില്‍ ഞങ്ങള്‍ കാത്തിരുന്നത്. അകത്ത് ഞങ്ങളുടെ സിനിമയായ ഋ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി ആദ്യ പ്രദര്‍ശനം നടത്തുകയാണ്. അടുത്തിടെ നടന്ന സെന്‍സര്‍ വിവാദങ്ങളും സിനിമയുടെ സ്റ്റേയും ഞങ്ങളുടെ അങ്കലാപ്പിന്റെ ആക്കംകൂട്ടി.

സെന്‍സര്‍ ക്രമീകരണങ്ങള്‍ ചെയ്ത് തന്ന ശ്യാം ഞങ്ങളോട് പറഞ്ഞു സിനിമ തീര്‍ന്നാല്‍ 10 നിമിഷത്തിനകം നിങ്ങളെ അകത്തേക്ക് വിളിക്കും. സിനിമ തീര്‍ന്നു. പത്തിരുപത് ആയി അരമണിക്കൂറായി ഞങ്ങളെ ആരും വിളിക്കുന്നില്ല. അകത്ത് കാര്യമായി എന്തോ ചര്‍ച്ച നടക്കുന്നു. ശ്യാം ഞങ്ങളോട് പറഞ്ഞു സിനിമയ്ക്ക് കാര്യമായ എന്തോ കുഴപ്പം ഉണ്ട്. എന്തെങ്കിലും മാറ്റങ്ങള്‍ വേണ്ടിവരും ഇത്രയധികം സമയം ചര്‍ച്ചയ്ക്ക് എടുക്കാറില്ല . ഞങ്ങള്‍ക്ക് ആകെ ആശങ്കയായി .ഉടനെ അകത്തേക്കുള്ള വിളിയും വന്നു. സെന്‍സര്‍ ബോര്‍ഡിന്‍റെ ചുമതലയുള്ള ഉള്ള ഉദ്യോഗസ്ഥ ഞങ്ങളോട് പറഞ്ഞു നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് യു ആണ്.

ആകെ ആശ്വാസം. വളരെ നല്ല സിനിമ എന്ന് എല്ലാവരുടെയും വക ഒരു കോംപ്ളിമെന്റും. ആകെ ചെയ്യേണ്ടത് ഒരു കാര്യം മാത്രം തുടക്കത്തില്‍ ഒരു ഡിസ്ക്ലൈമര്‍ നോട്ട് പ്രദര്‍ശിപ്പിക്കണം. മറ്റ് തിരുത്തലുകള്‍ ഒന്നുമില്ല. ആഹ്ലാദത്തില്‍ ആശങ്ക വഴി മാറി. പ്രകൃതി വിരുദ്ധതയും ഇല്ല, കേട്ടാലറയ്ക്കുന്ന തെറിയും ഇല്ല. ഇതില്‍ സാമൂഹികപ്രസക്തിയുള്ള ആനുകാലിക വിഷയങ്ങള്‍ മാത്രം. ധൈര്യസമേതം എല്ലാവര്‍ക്കും ഒരുപോലെ കാണാം. ഉടന്‍ തന്നെ ‘ ഋ’ നിങ്ങളുടെ അടുത്ത തിയറ്ററുകളില്‍ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular