Wednesday, April 24, 2024
HomeKeralaഹൈക്കോടതി റജിസ്ട്രാറുടെ പേരില്‍ ഡിഡി എടുത്ത് ജാമ്യ തട്ടിപ്പ്

ഹൈക്കോടതി റജിസ്ട്രാറുടെ പേരില്‍ ഡിഡി എടുത്ത് ജാമ്യ തട്ടിപ്പ്

വഞ്ചിയൂരില്‍ കഞ്ചാവ് കേസില്‍ പൂജപ്പുര ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കന്യാകുമാരി മാങ്കോട് സ്വദേശി അനു (32) പോലീസ് അറസ്റ്റില്‍.

ഹൈക്കോടതി റജിസ്ട്രാറുടെ പേരില്‍ ഡിഡി‍ എടുത്താണ് കഞ്ചാവ് കേസിലെ പ്രതിയുടെ അമ്മയില്‍ നിന്ന് ഇയാള്‍ പണം തട്ടിയ‍തെന്നും, തട്ടിയെടുത്ത തുക എത്രയാണെന്നതു പരിശോധിച്ചു വരികയാണെന്നും വഞ്ചിയൂര്‍ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

കന്യാകുമാരി മാങ്കോട് സ്വദേശി അനു(32)ആണ് പിടിയിലായത്. ഡോക്ടര്‍ എന്നു തെറ്റിദ്ധ‍രിപ്പിച്ചാണ് ഇയാള്‍ പലതവണയായി പ്രതി‍യുടെ അമ്മയില്‍ നിന്നു പണം തട്ടിയത് എന്നാണ് പോലീസ് പറയുന്നത് . തട്ടിപ്പിനി‍രയായെന്നു മനസിലാക്കിയ പ്രതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളറട, കഴക്കൂട്ടം സ്റ്റേഷനുകളില്‍ അനുവിനെതിരെ കേസുണ്ടെന്നു പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular