Thursday, March 28, 2024
HomeGulf'ദ​ര്‍​ബ്​ സു​ബൈ​ദ' യാ​ത്ര​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

‘ദ​ര്‍​ബ്​ സു​ബൈ​ദ’ യാ​ത്ര​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

ജി​ദ്ദ: ‘ദ​ര്‍​ബ് സു​ബൈ​ദ’ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന പൗ​രാ​ണി​ക അ​റ​ബ്​ വാ​ണി​ജ്യ പാ​ത​യി​ലൂ​ടെ​യു​ള്ള കൂ​ട്ട​മാ​യ യാ​ത്ര (ഖാ​ഫി​ല)​യു​ടെ ര​ണ്ടാം പ​തി​പ്പി​ന്​​ വ്യാ​ഴാ​ഴ്ച സൗ​ദി​യി​ല്‍ തു​ട​ക്ക​മാ​വും.

വി​വി​ധ സം​ഘ​ങ്ങ​ളാ​യി (ഖാ​ഫി​ല​ക​ള്‍) ന​ട​ത്തു​ന്ന യാ​ത്ര​യു​ടെ ഒ​രു​ക്കം നേ​ര​ത്തേ പൂ​ര്‍​ത്തി​യാ​യി. ഹൈ​ക്കി​ങ്, കു​തി​ര, ഒ​ട്ട​കം, പാ​രാ​ഗ്ലൈ​ഡി​ങ്, സൈ​ക്കി​ള്‍, മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര​യി​ല്‍ 164ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​ര​വ​ധി പേ​രും ഖാ​ഫി​ല​യി​ല്‍ അ​ണി​ചേ​രും. ഹാ​ഇ​ലി​ന്​ 230 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്ക്​ ‘ഇ​മാം തു​ര്‍​ക്കി ബി​ന്‍ അ​ബ്​​ദു​ല്ല റോ​യ​ല്‍ റി​സ​ര്‍​വ്​’ എ​ന്ന സം​ര​ക്ഷി​ത വ​ന്യ​മ​രു​ഭൂ പ്ര​ദേ​ശ​​ത്തെ ‘മ​ദീ​ന​ത്തു തു​ര്‍​ബ’​യി​ല്‍ നി​ന്നാ​ണ്​ യാ​ത്ര ആ​രം​ഭി​ക്കു​ക. 13 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഖാ​ഫി​ല ‘ദ​ര്‍​ബ്​ സു​ബൈ​ദ’ (സു​ബൈ​ദ പാ​ത) എ​ന്ന പൗ​രാ​ണി​ക പാ​ത​യി​ലൂ​ടെ 360 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച്‌ മ​ര്‍​ക​സ്​ അ​ല്‍ ബ​ആ​ഇ​സി​ലെ​ത്തും. ദ​ര്‍​ബ്​ സു​ബൈ​ദ ഖാ​ഫി​ല ര​ണ്ടാം പ​തി​പ്പി​ലൂ​ടെ ലോ​ക​​െ​ത്ത ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പു​രാ​ത​ന യാ​ത്ര പാ​ത​ക​ളി​ലൊ​ന്ന്​ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക, പാ​ത ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഖാ​ഫി​ല ജ​ന​റ​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ ഡോ. ​അ​ബ്​​ദു​ല്‍ അ​സീ​സ്​ ഉ​ബൈ​ദാ​അ്​ പ​റ​ഞ്ഞു.

യാ​ത്ര​ക്കി​​ടെ പാ​ത​യി​ല്‍ മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച്‌ ഹ​രി​ത സൗ​ദി പ​ദ്ധ​തി​യെ പി​ന്തു​ണ​ക്കും.

സു​ബൈ​ദ പാ​ത ക​ട​ന്നു​പോ​കു​ന്ന ഗ്രാ​മ​ങ്ങ​ളി​ലെ​യും ന​ഗ​ര​ങ്ങ​ളി​ലെ​യും ആ​ളു​ക​ള്‍​ക്ക് ഖാ​ഫി​ല​യു​ടെ ല​ക്ഷ്യം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും യാ​ത്ര​ക്കും മ​റ്റ്​ അ​നു​ബ​ന്ധ ല​ക്ഷ്യ​പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നു​ള്ള പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്യു​മെ​ന്നും ജ​ന​റ​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular