Thursday, March 28, 2024
HomeKeralaഇനി ചോദ്യവും പറച്ചിലുമില്ല പ്രഖ്യാപനം ഉടന്‍ ഡിസിസി പ്രസിഡന്റുമാര്‍ വരുന്നു

ഇനി ചോദ്യവും പറച്ചിലുമില്ല പ്രഖ്യാപനം ഉടന്‍ ഡിസിസി പ്രസിഡന്റുമാര്‍ വരുന്നു

ഗ്രൂപ്പുകള്‍ക്കു വഴങ്ങാന്‍   ഹൈക്കമാന്‍ഡ് തയാറല്ല.  ഡിസിസി  പ്രസിഡന്റുമാരെ ഉടനെ  പ്രഖ്യാപിക്കാന്‍  ഹൈക്കാമാന്‍ഡ് തീരുമാനിച്ചു.  ഓരോ ജില്ലകളിലും ഗ്രൂപ്പുകള്‍ നേതാക്കള്‍ക്കെതിരേ  പോസറ്ററുകള്‍  ഇറക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ  സ്ഥാനമോഹികളുടെ  പ്രകടമായിട്ടാണ് ഇതിനെ  ഹൈക്കമാന്‍ഡ് കാണുന്നത്. കോട്ടയത്ത് ഉമ്മന്‍ചാണ്ടി, തിരുവനന്തപുരത്തു  ശശി തരൂരിനെതിരേയും കൊടിക്കുന്നേല്‍ സുരേഷിനെതിരേയും പോസ്റ്ററുകള്‍ ഇറങ്ങിയിരൂന്നു. പലരും ലിസ്റ്റില്‍ ഇടപ്പെട്ടു   പേരുകള്‍ മാറ്റിയെന്നാണ്  പോസ്റ്ററിനു പിന്നിലുള്ളവരുടെ വികാരം.  ഇതേ സമയം  വാട്‌സ് അപ്പിലൂടെ   കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വികാരം അണപ്പൊട്ടുകയാണ്.   കോണ്‍ഗ്രസ് നേതാക്കളെല്ലാം ലിസ്റ്റു തയാറാക്കി മുന്നേറുമ്പോള്‍ തമ്മില്‍ തല്ലി  കോണ്‍ഗ്രസ്  തീര്‍ന്നു കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ ഗ്രൂപ്പിനെ ഇല്ലായ്മ  ചെയ്യണമെന്നു മാത്രമേ  ഹൈക്കമാന്‍ഡ് ലക്ഷ്യം വയ്ക്കുന്നുള്ളൂ. രാഹൂല്‍ ഗാന്ധിയുടെ ആശീര്‍വാദത്തോടെ  കെ.സി. വേണുഗോപാല്‍ ഇതിനായി പരിശ്രമം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും   ഗ്രൂപ്പുകള്‍ ഇല്ലായ്മ ചെയ്യപ്പെടുമ്പോള്‍ പുതിയ ഗ്രൂപ്പുകള്‍ രംഗത്തു വന്നു കൊണ്ടിരിക്കുകയാണ്. ഏതായാലും  ഗ്രൂപ്പില്ലാത്ത ഒരു കാലത്തെ കുറിച്ചു കോണ്‍ഗ്രസിനു കേരളത്തില്‍ ചിന്തിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. ഏതായാലും ഉടന്‍ ലിസ്റ്റ്  വരുന്നുണ്ടെന്ന പ്രതീക്ഷയിലാണ്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular