Friday, July 26, 2024
HomeEditorialകഴിഞ്ഞ വര്ഷം കൂടുതൽ കാർ വിറ്റ് ടൊയോട്ട ഒന്നാമത്

കഴിഞ്ഞ വര്ഷം കൂടുതൽ കാർ വിറ്റ് ടൊയോട്ട ഒന്നാമത്

ന്യു യോർക്ക്: വാഹന നിർമ്മാണത്തിന്റെ 120 വർഷത്തെ ചരിത്രത്തിലാദ്യമായി ജനറൽ മോട്ടോഴ്സിനെ പിന്തള്ളി ടൊയോട്ട മോട്ടോർ കഴിഞ്ഞ വർഷം അമേരിക്കയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹന നിർമ്മാതാക്കളായി. ഈ  നേട്ടം കൈവരിക്കുന്ന രാജ്യത്തിന് പുറത്ത് ആസ്ഥാനമായുള്ള ആദ്യ കമ്പനിയാണിത്.

കംപ്യൂട്ടർ ചിപ്പുകളുടെ കടുത്ത ക്ഷാമം പുതിയ കാർ വിൽപ്പനയെ ബാധിച്ചു. കാറുകൾക്ക്  ആവശ്യം അവിശ്വസനീയമാംവിധം ശക്തമാണെങ്കിലും പ്ലാന്റുകൾ വെറുതെ കിടക്കുന്നു. ഇത് അമേരിക്കൻ കാർ കമ്പനികളെയാണ് കൂടുതൽ ബാധിച്ചത്. ടോയോട്ടക്ക് കാര്യമായ പരുക്കുണ്ടായില്ല.

കഴിഞ്ഞ വര്ഷം 15 മില്യൺ വാഹനങ്ങൾ വിറ്റു. തലേവർഷത്തേക്കാൾ 2.5 ശതമാനം കൂടുതൽ. എന്നാൽ കോവിഡിന് മുൻപുള്ള 17  മില്യൺ  എന്ന ലക്ഷ്യമെത്തിയില്ല.

നേരത്തേയുണ്ടായ പ്രകൃതിദുരന്തം മൂലം ടൊയോട്ട കൂടുതൽ ചിപ്പ് സൂക്ഷിച്ചതാണ് ഗുണമായത്. ടൊയോട്ട വാഹങ്ങളുടെ വിൽപ്പന 2.3 മില്യനായി. പത്തു ശതമാനം വർധന. ഈ വര്ഷം പക്ഷെ ജനറൽ മോട്ടോഴ്‌സ് മുന്നിൽ വരുമെന്നാണ് കരുതുന്നത്.

സ്റ്റീവ് ജോബ്‌സിനു എത്ര ആസ്തി ഉണ്ട്?

2011-ൽ ആപ്പിൾ  സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് അന്തരിച്ചപ്പോൾ ഉണ്ടായിരുന്ന കമ്പനിയുടെ മൂല്യത്തേക്കാൾ ഒമ്പത് മടങ്ങ് അധികമാണ് നിലവിലെ ആസ്തി. 3 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള   ആദ്യത്തെ കമ്പനിയായി ആപ്പിൾ മാറി.

ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ് തുടങ്ങിയ സാങ്കേതികരംഗത്തെ ഇതിഹാസങ്ങളെ അപേക്ഷിച്ച്  ജോബ്‌സിന്റെ  മരണസമയത്ത് ആപ്പിളിന്റെ മൂല്യം ഏറെ പിന്നിലായിരുന്നു.

2011-ൽ കാൻസർ ബാധിച്ച് മരണപ്പെടുമ്പോൾ  ജോബ്‌സ് ഭാര്യക്ക് കൈമാറിയ സ്വത്തിൽ  ഭൂരിഭാഗവും ഡിസ്നിയിലെ 8 ശതമാനം ഓഹരിയിൽ നിന്നാണ്.

ഡിസ്നിയുടെ നിലവിലെ മൂല്യം അനുസരിച്ച്, ജോബ്സിന്റെ ഓഹരി ഇപ്പോൾ ഏകദേശം 22 ബില്യൺ ഡോളറായിരിക്കും.

ജോബ്‌സ് ആപ്പിൾ കമ്പനിയിൽ മുറുകെ പിടിച്ചിരുന്നെങ്കിൽ  ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യനാകാനും കഴിയുമായിരുന്നെന്നാണ് വിലയിരുത്തൽ.

1980-ൽ കമ്പനി പബ്ലിക് ആയപ്പോഴും  ആപ്പിളിന്റെ 11 ശതമാനം ജോബ്‌സിന്റെ ഉടമസ്ഥതയിലായിരുന്നു.

അഞ്ച് വർഷത്തിന് ശേഷം, അദ്ദേഹത്തെ കമ്പനിയിൽ നിന്ന് പുറത്താക്കി, കമ്പനിയുടെ നേതൃത്വത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞ് ദേഷ്യത്തോടെ അദ്ദേഹത്തിന്റെ ഒരു ഓഹരി ഒഴികെ എല്ലാം വിറ്റഴിച്ചു.

തിങ്കളാഴ്ച ആപ്പിൾ 3 ട്രില്യൺ ഡോളർ  നേടിയതോടെ, ആപ്പിളിന്റെ 11 ശതമാനം ഓഹരി ഇപ്പോൾ ഏകദേശം 330 ബില്യൺ ഡോളറായിരിക്കും. 298.7 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്‌കിനെയും 195.8 ഡോളറിന്റെ ആസ്തിയുള്ള ജെഫ് ബെസോസിനെയും അപേക്ഷിച്ച് അത് ജോബ്‌സിനെ മുന്നിലെത്തിക്കുമെന്നാണ് ഫോബ്‌സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

വാക്സിനെ എതിർത്തു; കോവിഡ്  ബാധിച്ചു മരിച്ചു 

വാക്സിൻ നിർബന്ധമാക്കുന്നതിനെ  ശക്തമായി എതിർത്ത കാലിഫോർണിയൻ റിപ്പബ്ലിക്കൻ  പ്രവർത്തകയും  ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണിമായ കെല്ലി എൻബി (44) കോവിഡ് ബാധിച്ച് മരിച്ചു.

ഹണ്ടിംഗ്ടൺ ബീച്ചിൽ ഭർത്താവ് ആക്സലിനൊപ്പം  താമസിച്ചിരുന്ന  എൻബി, 2011 മുതൽ ഓറഞ്ച് കൗണ്ടി ഡിഎയുടെ ഓഫീസിൽ ജോലി ചെയ്തിരുന്നു.

ഡിസംബറിൽ, ഇർവിൻ സിറ്റി ഹാളിൽ നടന്ന റാലിയിൽ കൊറോണ വൈറസ് വാക്‌സിൻ മാൻഡേറ്റിനെതിരെ  അവർ സംസാരിച്ചു.

സ്വാതന്ത്ര്യത്തേക്കാൾ പ്രാധാന്യമുള്ളതായി ഒന്നുമില്ലെന്നായിരുന്നു എൻബി പറഞ്ഞത്.ഡോക്ടർമാരും  രോഗികളും തമ്മിലുള്ള തീരുമാനമാണ് മരുന്ന് സ്വീകരിക്കണോ എന്നതെന്നും   ഗവൺമെന്റിന്  വാക്സിനുകൾ നിർബന്ധമാക്കാൻ കഴിയില്ലെന്നും അവർ വാദിച്ചു.

കാലിഫോർണിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും ഫ്ലാഷ് റിപ്പോർട്ടിന്റെ പ്രസാധകനുമായ ജോൺ ഫ്ലീഷ്മാൻ, കോവിഡ് ബാധിച്ച് അകാലത്തിൽ മരണപ്പെട്ട കെൻബിക്ക്  ട്വിറ്ററിലൂടെ നിത്യശാന്തി നേർന്നു. കോവിഡ് സങ്കീർണതകൾ മൂലമാണ് മരണമെന്ന് വ്യക്തമാണെങ്കിലും കെൻബി വാക്സിൻ സ്വീകരിച്ചിരുന്നോ എന്ന് അറിവില്ല.

ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കെല്ലി എൺബിയുടെ  അപ്രതീക്ഷിത വിയോഗത്തിലുള്ള ദുഃഖം  ഓറഞ്ച് കൗണ്ടി ഡിഎ ടോഡ് സ്പിറ്റ്സർ ഫേസ്ബുക്കിൽ കുറിച്ചു.

രണ്ട് വർഷം മുമ്പ്  സംസ്ഥാന അസംബ്ലി സീറ്റിലേക്ക് മത്സരിച്ച്  പരാജയപ്പെട്ട കെൻബി  രണ്ടാം തവണയും മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു.

RELATED ARTICLES

STORIES

Most Popular