Tuesday, April 16, 2024
HomeKeralaകോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആദര്‍ശ് നാരായണനാണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഇടത് കൈ ഞരമ്ബ് മുറിച്ച നിലയിലായിരുന്നു. ആദര്‍ശ് പുലര്‍ച്ചെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയതാകാമെന്നാണ് പൊലീസ് നിഗമനം.

മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയായ ആദര്‍ശ് കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്ന് എത്തിയതെന്നും, ഇതിനു ശേഷം വിദ്യാര്‍ഥി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു. സംഭവത്തില്‍ അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular